Booked | വീട്ടിലേക്ക് നടന്നുപോകവെ മധ്യവയസ്‌കനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതായി പരാതി; 3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

 


കണ്ണൂര്‍: (www.kvartha.com) മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. പ്രദീപന്‍, ഷജിത്ത്ബാബു, പൊന്നു എന്നിവരുടെ പേരിലാണ് കേസെടുത്തത്.

മോറാഴ ഗ്രാമീണ വായനശാലക്ക് സമീപത്തെ ചേവോന്‍ നാരോത്ത് വീട്ടില്‍ സി എന്‍ മോഹനന്റെ (50) പരാതിയിലാണ് കേസ്. ഇക്കഴിഞ്ഞ ആഗസ്ത് 28 ന് രാത്രി 11 നാണ് പരാതിക്കടിസ്ഥാനമായ സംഭവം.
 
മോഹനന്‍ രാത്രി വീട്ടിലേക്ക് നടന്നുപോകവെ, ബൈകിലെത്തിയ പ്രതികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നാണ് പരാതി. വ്യക്തിപരമായ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Booked | വീട്ടിലേക്ക് നടന്നുപോകവെ മധ്യവയസ്‌കനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതായി പരാതി; 3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Keywords: News, Kerala, Kerala-News, Local-News, Regional-News, Kannur News, Taliparamba News, Police, Case, Three People, Attacked, Middle-Aged Man, Kannur: Police booked against three people who allegedly attacked middle-aged man.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia