Case | സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി ഭാര്യാമാതാവിനെ മര്‍ദിച്ചതായി പരാതി; മരുമകനെതിരെ കേസെടുത്തു

 


കണ്ണൂര്‍: (www.kvartha.com) ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി അമ്മായിയമ്മയെ മുഖത്ത് മര്‍ദിക്കുകയും മൊബൈല്‍ഫോണ്‍ എറിഞ്ഞു നശിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മരുമകന്റെ പേരില്‍ പൊലീസ് കേസെടുത്തു. പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത് പരിധിയിലെ ദീപകിനെതിരെയാണ് കേസെടുത്തത്.

ദീപകിന്റെ ഭാര്യമാതാവ് പെരുന്തട്ട തവിടിശ്ശേരിയിലെ കൂലേരി വീട്ടില്‍ ലീന സുകുമാരനെ അവര്‍ ജോലി ചെയ്യുന്ന പിലാത്തറ ടൗണിലെ സ്റ്റാര്‍ ഹെല്‍ത് ഇന്‍ഷൂറന്‍സ് എന്ന സ്ഥാപനത്തില്‍ കയറി മുഖത്തടിക്കുകയും അവരുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും തെറിവിളിക്കുകയും ചെയ്തുവെന്നാണ് യുവാവിനെതിരെയുള്ള കേസ്.

ദീപകിന്റെ പേരില്‍ ഭാര്യ നല്‍കിയ വിവാഹമോചന കേസ് കുടുംബ കോടതിയില്‍ വിചാരണ നടന്നുവരുന്നതിനിടയിലാണ് സംഭവം. സെപ്തംബര്‍ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Case | സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി ഭാര്യാമാതാവിനെ മര്‍ദിച്ചതായി പരാതി; മരുമകനെതിരെ കേസെടുത്തു


Keywords: News, Kerala, Kerala-News, Kannur-News, Police-News, Kannur News, Pappinisseri News, Police, Booked, Son in Law, Assaults Mother in Law, Workplace, Kannur: Police booked against Son in Law for assault Mother in Law at workplace.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia