Investigation: 'കണ്ണൂരില്‍ പൊലീസ് അസോസിയേഷന്‍ നേതാവിന് ഓണ്‍ലൈനിലൂടെ അസഭ്യവര്‍ഷം'; രണ്ട് എസ് ഐ മാര്‍ക്കെതിരെ അന്വേഷണമാരംഭിച്ചു


കണ്ണൂര്‍: (KVARTHA) ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ (Police Officers) അസഭ്യവര്‍ഷം നടത്തിയെന്ന പരാതിയില്‍ രണ്ട് എസ് ഐ മാര്‍ക്കെതിരെ വകുപ്പുതല അന്വേഷണമാരംഭിച്ചു (Departmental inquiry). കണ്ണൂരിലെ പൊലീസുകാരുടെ സംഘടനയിലെ പടലപ്പിണക്കവും ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലും സമൂഹ മാധ്യമങ്ങളില്‍ (Social Media) ചര്‍ചയായതോടെയാണ് വകുപ്പ് തല അന്വേഷണമാരംഭിച്ചത്.
കേരള പൊലീസ് അസോസിയേഷന്‍ (KPA) സംഘടനയുടെ ഓണ്‍ ലൈന്‍ മീറ്റിങ്ങില്‍ (Online Meeting) സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്ന സമയത്ത് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷനിലെ (Kannur City Cyber Police Station) എസ് ഐ മാരായ രണ്ട് പേര്‍ അസോസിയേഷന്‍ നേതാവിനെ (Association Leader) അസഭ്യം വിളിക്കുന്ന വീഡിയോയാണ് പൊലീസുകാരുടെ ഗ്രൂപില്‍ നിന്നുതന്നെ ചോര്‍ന്നത്.
പൊലീസിന്റെ തന്നെ വിവിധ വാട് സ് ആപ് ഗ്രൂപുകളിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഉന്നത പൊലീസ് ഓഫീസര്‍മാരെ പോലെ നേതാവ് നിര്‍ദേശം നല്‍കുന്നതും, എസ് ഐ മാര്‍ പ്രകോപിതരാവുന്നതും ഓഡിയോ മ്യൂടാക്കുന്നതും ഒടുവില്‍ അവരെ റിമൂവ് ചെയ്യാന്‍ നിര്‍ദേശിക്കുന്നതും വീഡിയോയിലുണ്ട്. ഇവര്‍ മദ്യപിച്ച് തെറിവിളിച്ചതായാണ് നേതാവിന്റെ ആരോപണം.
സംസ്ഥാന നേതാവിന്റെ പരാതിയെ തുടര്‍ന്ന് പരിശോധനക്കെത്തിയപ്പോള്‍ നേരത്തെ തെറിവിളിച്ച എസ് ഐ മാര്‍ ഓടിരക്ഷപ്പെട്ടതായാണ് വിവരം. പരാതിയില്‍ പറഞ്ഞ എസ് ഐ മാര്‍ രക്ഷപ്പെട്ടതിനാല്‍ ഇവര്‍ മദ്യപിച്ചോ എന്നതിന് തെളിവോ, തൊണ്ടിയോ കണ്ടെത്താനായിട്ടില്ല.
'കണ്ണൂരില്‍ പൊലീസ് അസോസിയേഷന്‍ നേതാവിന് ഓണ്‍ലൈനിലൂടെ അസഭ്യവര്‍ഷം'; രണ്ട് എസ് ഐ മാര്‍ക്കെതിരെ അന്വേഷണമാരംഭിച്ചുhttps://t.co/Pal6PRTYXV pic.twitter.com/sKzN538p16
— kvartha.com (@kvartha) July 11, 2024
എന്തായാലും സംഭവത്തെക്കുറിച്ച് ഗൗരവമായ പരിശോധന നടത്താന്‍ തന്നെയാണ് വകുപ്പിന്റെ തീരുമാനം. എന്നാല്‍ സര്‍കാര്‍ സംവിധാനം ഉപയോഗിച്ച് ഔദ്യോഗിക കംപ്യൂടറില്‍ യൂനിയന്‍ പ്രവര്‍ത്തനം നടത്തിയ അസോസിയേഷന്‍ സംസ്ഥാന നേതാവിനെതിരെ എന്തുകൊണ്ട് പരിശോധനയില്ലാ എന്ന ചോദ്യവും ഒന്നും സംഭവിക്കില്ല എന്ന മറുപടികളും വാട് സ് ആപ് ഗ്രൂപുകളില്‍ ചര്‍ചയാകുന്നുണ്ട്.
പൊലീസുകാരുടെ നടപടി സേനയുടെ അച്ചടക്ക ലംഘനമാണ് തെളിയുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്ത് പ്രചരിക്കുന്നത് പൊലീസ് സേനയുടെ അച്ചടക്കത്തിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.