POCSO | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടോറിക്ഷയില്‍ നിന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; യുവാവിന് 10 വര്‍ഷം തടവും പിഴയും

 


ADVERTISEMENT

തളിപ്പറമ്പ്: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടോറിക്ഷയില്‍വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസില്‍ യുവാവിന് 10 വര്‍ഷം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. സന്തോഷ് എന്ന സുബീഷ് (28)നെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍ രാജേഷ് ആണ് ശിക്ഷ വിധിച്ചത്.

പരിയാരം മെഡികല്‍ കോളജ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ 2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ഓടോറിക്ഷയില്‍വെച്ച് സന്തോഷ് ലൈംഗീക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.

പരിയാരം എസ് ഐ പി സി സഞ്ജയ് കുമാര്‍ ആണ് കേസ് അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂടര്‍ ഷെറിമോള്‍ ഹാജരായി.

POCSO | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടോറിക്ഷയില്‍ നിന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; യുവാവിന് 10 വര്‍ഷം തടവും പിഴയും



Keywords: News, Kerala, Kerala-News, Police-News, Kannur-News, Taliparamba News, Kannur News, POCSO, Case, Complaint, Police, Youth, Sentenced, Prison, Fine, Auto Rickshaw, Minor Girl, Kannur: POCSO Case youth sentenced to 10 years in prison and fined.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia