Found Dead | കണ്ണൂരില്‍ പോക്‌സോ കേസ് പ്രതിയായ വയോധികന്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍

 


തലശ്ശേരി: (www.kvartha.com) കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസ് പ്രതിയായ വയോധികനെ വീട്ടുമുറ്റത്ത് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മ്മരാജന്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

കൈതേരി കണ്ടംകുന്ന് ബാങ്കിന് സമീപമാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

2021 ല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയാണ് ധര്‍മ്മരാജനെന്ന് കുത്തുപറമ്പ് പൊലീസ് അറിയിച്ചു.

Found Dead | കണ്ണൂരില്‍ പോക്‌സോ കേസ് പ്രതിയായ വയോധികന്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍


Keywords:  News, Kerala, Kerala-News, Elder Man, Found Dead, Police Station, Police, Accused, POCSO, Molestation, Local-News, Regional-News, Kannur: POCSO Case Accused Found Dead. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia