Student Died | ഉദ്ഘാടന ദിവസംതന്നെ തലശ്ശേരി - മാഹി ബൈപാസില്‍ അപകടം; പാലത്തില്‍നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഉദ്ഘാടന ദിവസംതന്നെ തലശ്ശേരി - മാഹി ബൈപാസില്‍ അപകടം. ബൈപാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ് ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സ്വദേശി നിദാല്‍ (18) ആണ് മരിച്ചത്.

Student Died | ഉദ്ഘാടന ദിവസംതന്നെ തലശ്ശേരി - മാഹി ബൈപാസില്‍ അപകടം; പാലത്തില്‍നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

തലശ്ശേരി സെയ്ന്റ് ജോസഫ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച (11.03.2024) രാത്രിയോടെയാണ് അപകടമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം പാലം സന്ദര്‍ശിക്കാനെത്തിയ നിദാല്‍ പാലങ്ങള്‍ക്കിടയിലെ വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: News, Kerala, Kerala-News, Kannur-News, Accident-News, Accidental Death, Student, Died, Kannur News, Plus Two Student, Falls, Thalassery - Mahe Bypass, Kannur: Plus two student falls from Thalassery - Mahe bypass and died.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia