Accidental Death | ചെമ്പേരിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ പ്‌ളസ് ടു വിദ്യാര്‍ഥി മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ചെമ്പേരിയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി ചികിത്സയ്ക്കിടെ മരിച്ചു. ചെമ്പേരി നിര്‍മ്മല ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ജൂഡ്വിന്‍ ഷൈജുവാണ് (18) മരിച്ചത്.

ശനിയാഴ്ച രാത്രി 10.30 ന് ജീപ് നിയന്ത്രണം വിട്ടുമറിഞ്ഞാണ് അപകടം. പുലിക്കുരുമ്പ-നടുവില്‍ റോഡില്‍ കൈതളം ആദംകുഴി വളവിലാണ് സംഭവം നടന്നത്.

Accidental Death | ചെമ്പേരിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ പ്‌ളസ് ടു വിദ്യാര്‍ഥി മരിച്ചു

മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ അധ്യാപിക ശോഭ ടോം - കുന്നോത്ത് സെന്റ് ജോസഫ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഷെജുവിന്റെയും മകനാണ്. സംസ്‌കാരം ഞായറാഴ്ച (21.04.2024) വൈകുന്നേരം അഞ്ച് മണിക്ക് ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന പള്ളി സെമിതേരിയില്‍ നടക്കും.

Keywords: News, Kerala, Kerala-News, Accident-News, Kannur-News, Chemperi News, Kannur News, Accident, Road, Accidental Death, Injured, Hospital, Treatment, Funeral, Kannur: Plus 2 student dies after being injured in Chemperi car accident.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia