Dharna Strike | കണ്ണൂരില്‍ പെട്രോള്‍ പമ്പുടമകള്‍ പണിമുടക്കി കലക്ട്രേറ്റ് മാര്‍ചും ധര്‍ണയും നടത്തി; നെട്ടോട്ടമോടി യാത്രക്കാര്‍

 


കണ്ണൂര്‍: (KVARTHA) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കണ്ണൂര്‍ ജില്ലാ പെട്രോളിയം ഡീലേഴ്സിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധ സമരം നടത്തിയതിനാല്‍ വാഹനയാത്രക്കാര്‍ വലഞ്ഞു. സമരം നടത്തിയ പമ്പുടമകളും ജീവനക്കാരും കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് പ്രതിഷേധമാര്‍ചും ധര്‍ണയും നടത്തി.

ശനിയാഴ്ച (30.09.2023) രാവിലെ 10.30ന് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച് താലൂക്, കാല്‍ടെക്സ് വഴി കലക്റേറ്റില്‍ സമാപിച്ചു. തുടര്‍ന്ന് കലക്ട്രേറ്റിന് മുന്‍പില്‍ നടന്ന പ്രതിഷേധ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജെനറല്‍ സെക്രടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ടി വി ജയദേവന്‍ അധ്യക്ഷത വഹിച്ചു. എം അനില്‍ മുഖ്യപ്രഭാഷണം നടത്തി. കെ വി രാമചന്ദ്രന്‍ സ്വാഗതവും സുധന്‍ കെ.വി നന്ദിയും പറഞ്ഞു. സി ഹരിദാസ്, ഇ എം ശശീന്ദ്രന്‍, അബ്ദുര്‍ റഹ് മാന്‍ സംസാരിച്ചു.

കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍പെട്ട കര്‍ണാടക, മാഹി എന്നിവിടങ്ങളില്‍ നിന്നും അനിയന്ത്രിതമായ രീതിയിലുള്ള ഇന്ധനക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, സാധ്യതാ പഠനം നടത്തി മാത്രം പുതിയ പമ്പുകള്‍ അനുവദിക്കുക, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഇന്‍ഡ്യയൊട്ടുക്കും ഏകീകൃത വില നടപ്പിലാക്കുക, അപൂര്‍വ ചന്ദ്ര കമീഷന്‍ റിപോര്‍ട് പ്രകാരം കാലാകാലങ്ങളില്‍ ഡീലര്‍ കമീഷന്‍ വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്ണൂര്‍ ജില്ലയിലെ ഇരുന്നൂറോളം പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധസമരം നടത്തിയത്.

Dharna Strike | കണ്ണൂരില്‍ പെട്രോള്‍ പമ്പുടമകള്‍ പണിമുടക്കി കലക്ട്രേറ്റ് മാര്‍ചും ധര്‍ണയും നടത്തി; നെട്ടോട്ടമോടി യാത്രക്കാര്‍


Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Collectorate, Petrol Pump, Protest, Owners, Strike, March, Dharna, Passengers, Kannur: Petrol pump owners staged district collectorate march and dharna.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia