Hanveev Handloom | ജീവിതം നരകതുല്യം: ആനുകൂല്യം വിതരണം ചെയ്യാന്‍ സര്കാരും കോര്‍പറേഷനും ഇനിയെങ്കിലും തയ്യാറാകണമെന്ന് ഹാന്‍വീവ് മുന്‍ ജീവനക്കാര്‍
Jul 22, 2023, 17:07 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) സര്‍കാര്‍ പൊതുമേഖലാ സ്ഥാപനമായ ഹാന്വീവില്നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പെ വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യം വിതരണം ചെയ്യാന്‍ സര്കാരും കോര്‍പറേഷനും ഇനിയെങ്കിലും തയ്യാറാകണമെന്ന് ജീവനക്കാര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ വിരമിച്ച ജീവനക്കാരുടെ ജീവിതം നരകതുല്യമായിരിക്കുകയാണ്. പെന്‍ഷനായി കഴിഞ്ഞാല്‍ യഥാസമയംതന്നെ ആനുകൂല്യം ലഭിക്കണമെന്നിരിക്കെ ഹാന്‍വീവില്‍ നിന്നും വിരമിച്ച് ഒന്നും രണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റി, സറന്‍ഡര്‍, പെന്ഷന്, ഡി എ അരിയേഴ്സ് തുടങ്ങിയവയൊന്നും തന്നെ നാളിതുവരെയും ലഭിച്ചില്ല.
നിരവധി തവണ എം ഡി, ചെയര്മാന് എന്നിവര്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിട്ടും പരിഹാരമായില്ല. രോഗം വന്നാല്‍ പോലും ആശുപത്രിയില്‍ പോകാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ജീവനക്കാര്‍ പറഞ്ഞു.
40 ഓളം റിട.ജീവനക്കാരാണ് ഇത് കാരണം ദുരിതത്തിലായിരിക്കുന്നത്. കേരളത്തിന്റെ പല ഭാഗത്തുമുള്ളവരായതിനാലും സാമ്പത്തിക ബാധ്യത വരുന്നതിനാലും ഇതിനെതിരെ സമരം ചെയ്യാന്‍ പോലും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ജീവനക്കാര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നസീബ ബീവി എസ്, മൈതീന്‍ സി പി, എം ഡി ജോസഫ്, പി കൃഷ്ണ വേണി, കെ ലളിതകുമാരി എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, News-Malayalam, Kannur, Pension, Hanveev, Handlom Products, Ex-employees, Kannur: Pension issues in Hanveev handloom products Ex-employees.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

