Pedestrian Injured | പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
Jun 17, 2023, 13:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം.
എതിര്‍ദിശയില്‍ നടന്നു വരികയായിരുന്ന ബാലകൃഷ്ണനെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരിട്ടിയില്‍ നിന്നും പയ്യാവൂരിലേക്ക് വരികയായിരുന്ന ബസാണ് ബാലകൃഷ്ണനെ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ ഇയാളെ പരിസരവാസികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ക്കെതിരെ പയ്യാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിനിടയാക്കിയ ബസും കസ്റ്റഡിയിലെടുത്തു.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Kannur, Pedestrian, Injured, Bus, Accident, Hospital, Kannur: Pedestrian injured in bus accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

