Pazhassi Reservoir | കണ്ണൂരില്‍ കുടിവെള്ളമെത്തിക്കുന്ന പഴശ്ശി ജലസംഭരണിയിലെ മാലിന്യങ്ങള്‍ ജനകീയ കൂട്ടായ്മ നീക്കി

 


കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ മൂന്നില്‍ രണ്ട് ഭാഗങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പഴശ്ശി ജലസംഭരണിയെ മാലിന്യ മുക്തമാക്കാനുള്ള നടപടികള്‍ ജനകീയ കൂട്ടായ്മയില്‍ തുടങ്ങി. മഴയില്‍ റിസര്‍വോയറിലേക്ക് ഒഴുകി എത്തിയതാണ് മാലിന്യങ്ങളില്‍ അധികവും. ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ പടിയൂര്‍, പായം പഞ്ചായതുകളുടെ കൂട്ടായ്മയിലായിരുന്നു ശ്രമം.

ഇതിനായി പദ്ധതിയുടെ ഷടറുകള്‍ അടച്ച് ജലസേചന വിഭാഗവും ഒപ്പം ചേര്‍ന്നു. ശുചീകരണത്തിന് ദ്രുതകര്‍മസേന, ഡി വൈ എഫ് ഐ യൂത് ബ്രിഗേഡിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, ഇരിട്ടി നഗരസഭയിലെയും പായം, ആറളം, അയ്യന്‍കുന്ന്, മുഴക്കുന്ന്, കേളകം, കൊട്ടിയൂര്‍ എന്നീ പഞ്ചായതുകളിലെയും അംഗങ്ങള്‍ നേതൃത്വം നല്‍കി. ഇരിട്ടി അഗ്‌നിരക്ഷാസേനയും വള്ളിത്തോട് റസ്‌ക്യു ടീം അംഗങ്ങളും പങ്കാളികളായി.

ചെറു തോണികളും ബോടുകളും ഉപയോഗിച്ചാണ് പ്ലാസ്റ്റിക് ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ നീക്കിയത്. ചൊവ്വാഴ്ച (19.09.2023) രാവിലെ എട്ടോടെയാണ് ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചത്. അഗ്‌നിരക്ഷാ സേനാംഗങ്ങളും റസ്‌ക്യു ടീമും പുഴയിലിറങ്ങി മാലിന്യം നീക്കി. ഹരിത കര്‍മസേന, കുടുംബശ്രീ അംഗങ്ങള്‍ മാലിന്യത്തില്‍ നിന്ന് പ്ലാസ്റ്റിക് ഉള്‍പെടെയുള്ള അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുത്തു.

ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പഴശ്ശി പദ്ധതിയില്‍ നിന്ന് ദിനംപ്രതി കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത്. ഒരു കോര്‍പറേഷനിലും ഏഴ് നഗരസഭകളിലും 36 പഞ്ചായതുകളിലും കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിയില്‍ നിന്നാണ്. രണ്ട് ലക്ഷത്തോളം ഗാര്‍ഹിക കണക്ഷനുകളും പതിനായിരത്തോളം പൊതു ടാപുകളും പദ്ധതിയുടെ ഭാഗമായുണ്ട്.

Pazhassi Reservoir | കണ്ണൂരില്‍ കുടിവെള്ളമെത്തിക്കുന്ന പഴശ്ശി ജലസംഭരണിയിലെ മാലിന്യങ്ങള്‍ ജനകീയ കൂട്ടായ്മ നീക്കി


Keywords: News, Kerala, Kerala-News, Kannur, Kannur-News,Malayalam-News, Kannur News, Pazhassi, Padiyur News, Payam News, Water Reservoir, Garbage, Kannur: Pazhassi water reservoir free of garbage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia