SWISS-TOWER 24/07/2023

Inauguration | പാരാമെഡികല്‍ ലാബോറടറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ മന്ത്രി അഹ് മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കേരള പാരാമെഡികല്‍ ലബോറടറി ഓണേഴ്‌സ് ഫെഡറേഷന്‍(കെപിഎല്‍ഒഎഫ്) സംസ്ഥാന സമ്മേളനം 18, 19 തിയതികളില്‍ കണ്ണൂര്‍ എക്‌സോറ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി അഹ് മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും.

പി സന്തോഷ് കുമാര്‍ എം പി മുഖ്യാതിഥിയാകും. എംഎല്‍എമാരായ സണ്ണി ജോസഫ്, എം വിജിന്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചുമണിക്ക് സാംസ്‌കാരിക സമ്മേളനം സിനിമാ നടന്‍ ഡോ. അമര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Inauguration | പാരാമെഡികല്‍ ലാബോറടറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ മന്ത്രി അഹ് മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും

19 ന് രാവിലെ 8.30 ന് പഠന ക്ലാസ് ടി ഐ മധുസൂദനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം 11 മണിക്ക് കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെവി സുമേഷ് എംഎല്‍എ മുഖ്യാതിഥിയാകും.

മുന്‍ മന്ത്രി പികെ ശ്രീമതി, ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ എന്നിവര്‍ പങ്കെടുക്കുമെന്ന് വി ഗോപിനാഥന്‍, അബ്ദുല്‍ അസീസ്, പി അനില്‍കുമാര്‍, ടി ജെ ജോസഫ്, കെ സുരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Keywords:  Kannur: Paramedical Laboratory Honors Federation state conference to be inaugurated Minister Ahamed Devarkovil, Kannur, News, Inauguration, Conference, Minister, Press meet, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia