Rally | കണ്ണൂരില്‍ സമാന്തര വിദ്യാഭ്യാസ സംരക്ഷണറാലിയും സംഗമവും നടത്തി: ഭൂരിപക്ഷം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നം പരിഹരിക്കുമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ

 


കണ്ണൂര്‍: (KVARTHA) സാധാരണക്കാരായ ഭൂരിപക്ഷം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ഉണ്ടായിട്ടുള്ള സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കി സമാന്തര വിദ്യാഭ്യാസത്തെ സംരക്ഷിക്കുമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ പറഞ്ഞു. കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും അഭ്യസ്തവിദ്യര്‍ക്ക് തൊഴിലും നല്‍കിക്കൊണ്ട് ഏഴ് പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന പാരലല്‍ കോളജുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമാന്തര വിദ്യാഭ്യാസ സംരക്ഷണ സംസ്ഥാനതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Rally | കണ്ണൂരില്‍ സമാന്തര വിദ്യാഭ്യാസ സംരക്ഷണറാലിയും സംഗമവും നടത്തി: ഭൂരിപക്ഷം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നം പരിഹരിക്കുമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ

ശ്രീനാരായണ ഓപണ്‍ യൂനിവേഴ്സിറ്റിയില്‍ 47(2), 72 വകുപ്പുകള്‍ എടുത്തുമാറ്റിക്കൊണ്ട് കേരളത്തിലെ എല്ലാ യൂനിവേഴ്സിറ്റികളിലും പ്രൈവറ്റ് /വിദൂര വിഭാഗം കോഴ്സുകള്‍ തുടങ്ങാന്‍ സര്‍കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. കേരളത്തിലെ ഏത് യൂനിവേഴ്സിറ്റിയിലും വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള ഏത് കോഴ്സും പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് പാരലല്‍ കോളജ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിന് അധ്യാപകരെയും, അനധ്യാപകരെയും അവരുടെ ലക്ഷക്കണക്കിന് കുടുംബങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിടാതിരിക്കാന്‍ സര്‍കാര്‍ ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു. സംഘാടക സമിതി ചെയര്‍മാന്‍ സി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെവി സുമേഷ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.

Rally | കണ്ണൂരില്‍ സമാന്തര വിദ്യാഭ്യാസ സംരക്ഷണറാലിയും സംഗമവും നടത്തി: ഭൂരിപക്ഷം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നം പരിഹരിക്കുമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ

വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എംവി ജയരാജന്‍ (സിപിഎം) അഡ്വ റശീദ് കവ്വായി (കോണ്‍ഗ്രസ്), എന്‍ ഹരിദാസ് (ബിജെപി), അബ്ദുല്‍ കരീം ചേലേരി(മുസ്ലിം ലീഗ്), സിപി സന്തോഷ് കുമാര്‍(സിപിഐ), സംഘാടകസമിതി സംസ്ഥാന ചെയര്‍മാന്‍ എ പ്രഭാകരന്‍, ജെനറല്‍ കണ്‍വീനര്‍ കെഎന്‍ രാധാകൃഷ്ണന്‍, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡികേറ്റ് മെമ്പര്‍ രാഖി രാഘവന്‍, സഞ്ജീവ് പിഎസ്(എസ് എഫ് ഐ), അതുല്‍ എംസി (കെ എസ് യു ), ജാസിര്‍ ഒകെ(എം എസ് എഫ്) , പിഎ ഇസ്മാഈല്‍ (എ ഐ എസ് എഫ്), അസോസിയേഷന്‍ നേതാക്കളായ കെആര്‍ അശോക് കുമാര്‍, അഡ്വ കെകെ സൈതലവി, സംഘാടകസമിതി കണ്‍വീനര്‍ ടികെ രാജീവന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.

പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച റാലി അസോസിയേഷന്‍ രക്ഷാധികാരി കെപി ജയബാലന്‍ ഫ് ളാഗ് ഓഫ് ചെയ്തു. റാലി നഗരം ചുറ്റി കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ സമാപിച്ചു. റാലിക്ക് നേതാക്കളായ രാജേഷ് പാലങ്ങാട്ട്, കെ പ്രകാശന്‍, എന്‍വി പ്രസാദ്, വി ഷാജന്‍ ജോസ് - വയനാട്, ശശി കുത്തനൂര്‍ - പാലക്കാട്, സജി കെ രാജ് - കോഴിക്കോട്, സല്‍ജു ജോസഫ് - ഇടുക്കി, എ ഷൈജു - തിരുവനന്തപുരം, കെപി ഗോപാലകൃഷ്ണന്‍, ടിപിഎം സലീം - കോഴിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords:  Kannur: Parallel education rally and meeting held, Kannur, News, Parallel Education, Rally, Meeting, Flag Off, Students, Inauguration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia