Youth Arrested | പയ്യന്നൂര്‍ കോത്തായി മുക്കില്‍ എംഡിഎംഎയുമായി പാലക്കാട് സ്വദേശി അറസ്റ്റില്‍; മംഗ്ളൂറില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്ന് മൊഴി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരില്‍ എംഡിഎംഎയുമായി പാലക്കാട് സ്വദേശി അറസ്റ്റില്‍. തൃത്താല ഗ്രാമ പഞ്ചായത് പരിധിയിലെ എം പി ജിനാസ്(37) ആണ് പിടിയിലായത്. പയ്യന്നൂര്‍ എസ് ഐ എം വി ഷിജുവിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.  

പൊലീസ് പറയുന്നത്: വെളളിയാഴ്ച (14.07.2023) പുലര്‍ചെ പന്ത്രണ്ടരയ്ക്ക് പയ്യന്നൂര്‍ കോത്തായിമുക്കില്‍ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി കുടുങ്ങിയത്. കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരിവിരുദ്ധ സ്വകാഡും പയ്യന്നൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 

ഇയാളില്‍ നിന്നും 202 ഗ്രാം എംഡിഎംഎ കണ്ടെത്തി. മംഗ്ളൂറില്‍നിന്നും കടത്തിക്കൊണ്ടുവന്നതാണ് എംഡിഎംഎയെന്നാണ് പ്രതി മൊഴി നല്‍കിയത്. ഇയാള്‍ മയക്കുമരുന്ന് റാകറ്റിന്റെ കാരിയറാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.
Aster_MIMS

Youth Arrested | പയ്യന്നൂര്‍ കോത്തായി മുക്കില്‍ എംഡിഎംഎയുമായി പാലക്കാട് സ്വദേശി അറസ്റ്റില്‍; മംഗ്ളൂറില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്ന് മൊഴി


Keywords:  News, Kerala, Kerala-News, Local-News, Regional-News, Kannur, Palakkad Native, MDMA, Arrested, Kannur: Palakkad native held with MDMA.

 




നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia