Arreested | 10 കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലില്‍ അടച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ  പൊലീസ് അറസ്റ്റ് ചെയ്ത് കാപ ചുമത്തി ജയിലില്‍ അടച്ചു. എരുവട്ടി സ്വദേശിയായ പ്രണു വി ബാബുവിനെയാ(37)ണ് വെളളിയാഴ്ച രാവിലെ 11 മണിയോടെ എരുവട്ടിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. 
Aster mims 04/11/2022

10 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രണു. മൂന്നാമത്തെ തവണയാണ് ഇയാള്‍ക്കെതിരെ കാപ ചുമത്തുന്നത്. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ ആര്‍ അജിത്ത് കുമാറിന്റെ റിപോര്‍ട് പ്രകാരം കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറാണ് കാപ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ ഉത്തരവിട്ടത്. 

കണ്ണൂര്‍ സിറ്റി ജില്ലാ പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെയും തുടര്‍ച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് സിറ്റി പൊലീസ് കമീഷനര്‍ അജിത്ത് കുമാര്‍ അറിയിച്ചു.

Arreested | 10 കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലില്‍ അടച്ചു


Keywords: News, Kerala, Kerala-News, News-Malayalam, Kannur, Arrested, Kappa Act, Case, Kannur: One more arrested under Kaapa Act.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia