Accidental Death | കണ്ണൂരില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസ് തലകീഴായി മറിഞ്ഞു; ഒരു യാത്രക്കാരന്‍ മരിച്ചു; ഡ്രൈവര്‍മാര്‍ അടക്കം 24 പേര്‍ക്ക് പരുക്ക്
Jul 11, 2023, 07:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് യാത്രക്കാരനാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ ബസ് തലകീഴായി മറിഞ്ഞുവീണു. ഇരു വാഹനത്തിലെയും ഡ്രൈവര്‍മാര്‍ അടക്കം 24 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ചൊവ്വാഴ്ച പുലര്‍ചെ (11.07.2023) മംഗ്‌ളൂറുനിന്ന് പത്തനംതിട്ടയിലേക്ക് വന്ന കല്ലട ബസും തലശ്ശരിയില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മീന്‍ കയറ്റി വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്. ബസ് മൂന്ന് തവണ തലകീഴായി മറിഞ്ഞുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റ ലോറി ഡ്രൈവറെയും ബസ് യാത്രക്കാരെയും കണ്ണൂരിലെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
Keywords: News, Kerala, Kerala-News, Accident-News, Kannur, One Died, Bus, Lorry, Accident, Accidental Death, Kannur: One died after bus and lorry collide.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

