SWISS-TOWER 24/07/2023

Arrested | നിരവധി കവര്‍ചാകേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ആസിഫ് കണ്ണൂര്‍ പൊലീസിന്റെ പിടിയില്‍

 


കണ്ണൂര്‍: (KVARTHA) നിരവധി കവര്‍ചാകേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി. കാസര്‍കോട് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എച് ആസിഫിനെ (21)യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹനനും സംഘവും നീലേശ്വരത്തുനിന്നും പിടികൂടിയത്.
Aster mims 04/11/2022

കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍ പറയുന്നത്: കഴിഞ്ഞ ഡിസംബര്‍ 24ന് കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കുന്ന് പന്നേപാറ റെയില്‍വേ ഗേറ്റിന് സമീപമുള്ള വീട്ടില്‍ നിന്ന് പതിനെട്ടര പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലും, വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപത്തെ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വാചും ഭണ്ഡാരത്തില്‍ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചെന്ന കേസിലുമാണ് ആസിഫ് അറസ്റ്റിലായത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പന്ത്രണ്ടോളം വീടുകളില്‍ കവര്‍ച നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. റോഡിലൂടെ നടന്ന് ആളൊഴിഞ്ഞ വീടുകള്‍ കണ്ടെത്തി വാതില്‍ കുത്തി തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

സംഭവ സ്ഥലത്തുനിന്നും ഫോറന്‍സിക് സംഘം ശേഖരിച്ച വിരലടയാളവും ശാസ്ത്രീയ തെളിവുകളും സി സി ടി വി കാമറാ ദൃശ്യങ്ങളും കണ്ണൂര്‍ സൈബര്‍ സെലിന്റെ സഹായത്തോടെ സി ഡി ആര്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പൊലീസിന് അതിവേഗം പ്രതിയിലേക്ക് എത്താന്‍ സഹായകരമായത്.


Arrested | നിരവധി കവര്‍ചാകേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ആസിഫ് കണ്ണൂര്‍ പൊലീസിന്റെ പിടിയില്‍

 

സ്‌ക്വാഡിനെ സഹായിക്കുന്നതിനായി കെ 9 സ്‌ക്വാഡിലെ റിക്കിയെന്ന പൊലീസ് നായയുമുണ്ടായിരുന്നു. റിക്കിയുടെ അതിസമര്‍ഥമായ നീക്കങ്ങളിലൂടെ പ്രതി സഞ്ചരിച്ച വഴികള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞു.

നീലേശ്വരത്ത് നിന്നും പൊലീസിനെ കണ്ട പ്രതി റെയില്‍വെ ട്രാകിലേക്ക് ഓടിക്കയറുകയും പിന്‍തുടര്‍ന്ന സ്‌ക്വാഡ് അംഗങ്ങള്‍ സാഹസികമായി പിടികൂടുകയുമായിരുന്നു. പയ്യന്നൂര്‍, പഴയങ്ങാടി, ചന്തേര, ചീമേനി, നീലേശ്വരം, ഹൊസ്ദുര്‍ഗ്, കാസര്‍കോട് എന്നീ സ്റ്റേഷനുകളില്‍ രെജിസ്റ്റര്‍ ചെയ്ത മോഷണ കേസില്‍ പ്രതിയാണ് ഇയാളെന്ന് ബിനു മോഹന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kerala-News, Kannur-News, Police-News, Kannur News, Notorious Thief, Ashif, Arrested, Accused, Dog, Kasargod, Kannur: Notorious thief Ashif from Kasargod arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia