Arrested | 'അര്‍ധ നഗ്‌നനായെത്തി വീടുകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തി മുങ്ങും'; ഒടുവിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) രാത്രികാലങ്ങളില്‍ അര്‍ധ നഗ്‌നനായെത്തി വീടുകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷടാവിനെ അറസ്റ്റ് ചെയ്തതായി കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു. കോട്ടയം സ്വദേശിയും കഴിഞ്ഞ 24 വര്‍ഷമായി തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ച് വരികയും ചെയ്യുന്ന ബൈജു എന്നറിയപ്പെടുന്ന ശാജഹാൻ (58) ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി കണ്ണൂര്‍ നഗരത്തില്‍ മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് കണ്ണൂര്‍ ടൗണ്‍ സി ഐ ബിനു മോഹന്‍ അറിയിച്ചു.

Arrested | 'അര്‍ധ നഗ്‌നനായെത്തി വീടുകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തി മുങ്ങും'; ഒടുവിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

പൊലീസ് പറയുന്നത് ഇങ്ങനെ:

'കാഞ്ഞങ്ങാട്ടെ ഒരുവീട്ടില്‍ നിന്ന് 35 പവന്‍കവര്‍ന്ന കേസില്‍ 2020-ല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ പ്രതി കണ്ണൂര്‍ ഉള്‍പെടെയുളള വിവിധ സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിവരികയായിരുന്നു. ആലപ്പുഴ, ഹൊസ്ദുർഗ്, കണ്ണൂര്‍ എന്നിവടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. പകല്‍ മുഴുവന്‍ കറങ്ങി നടന്ന് ആള്‍താമസമുളള വീടുകള്‍ നിരീക്ഷിച്ചു കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതി. ആള്‍ താമസമുളള വീടുകളില്‍ മാത്രം മോഷണം നടത്തുന്ന ഇയാള്‍ അര്‍ധനഗ്‌നനായാണ് കവര്‍ച്ചയ്ക്കായി കയറിയിരുന്നത്.
Aster mims 04/11/2022

Arrested | 'അര്‍ധ നഗ്‌നനായെത്തി വീടുകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തി മുങ്ങും'; ഒടുവിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

ചിലവീടുകളില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാളെ കുറിച്ചുളള സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും പ്രായം 30-35 വയസ്‌ തോന്നുന്നതിനാല്‍ തിരിച്ചറിഞ്ഞിരുന്നില്ല. വീടുകളിലെ പിന്നാമ്പുറത്തെ വാതിലുകളും ജനലുകളും തകര്‍ത്താണ് ഇയാള്‍ അകത്തേക്കു കയറിയിരുന്നത്. കണ്ണൂര്‍ താണയിലെ ഡോക്ടറുടെ വീട്ടിലും മുഴത്തടം, തോട്ടട, മേലെ ചൊവ്വ എന്നിവടങ്ങളിലും ഇയാള്‍ കവര്‍ച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

Arrested | 'അര്‍ധ നഗ്‌നനായെത്തി വീടുകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തി മുങ്ങും'; ഒടുവിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കണ്ണൂര്‍ താണയിലെ വീട്ടില്‍ നിന്നും 35 പവനും പണവും മോഷണം നടത്തിയ കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷത്തോളമായി കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും മോഷണം നടത്തിയ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും സബ് ജയിലിലും ഇയാളെ തിരിച്ചറിയുന്നതിനായി അന്വേഷണം നടത്തി. ഒടുവില്‍ തടവുകാരില്‍ ചിലര്‍ സിസിടിവി ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് ശാജഹാനെ അറസ്റ്റ് ചെയ്തത്. നല്ലമഴയുളള ദിവസങ്ങളിലാണ് ഇയാള്‍ മിക്ക കവര്‍ച്ചകളും നടത്തിയിരുന്നത്. വീട്ടുകാര്‍ നല്ല ഉറക്കത്തിലാകുന്ന സമയത്താണ് ഇയാള്‍ ശബ്ദുമുണ്ടാക്കാതെ വീടുകുത്തിതുറന്ന് മോഷണം നടത്തുക'.

Keywords: News, Kannur, Kerala, Arrested, Crime, Police FIR, Investigation, Case, Theft, CCTV,   Kannur: Notorious thief arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia