NMCC | കണ്ണൂര്‍ വിമാനത്താവളത്തിന് പോയന്റ് കോള്‍ പദവി ഉടന്‍ നല്‍കണമെന്ന് നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വാര്‍ഷിക സമ്മേളനം

 


കണ്ണൂര്‍: (KVARTHA) മെട്രോ നഗരത്തിലല്ലെന്ന കാരണം പറഞ്ഞ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നിഷേധിക്കുന്നത് നീതികരിക്കാനാവില്ലെന്ന് നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വാര്‍ഷിക സമ്മേളന പ്രമേയം ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയും മട്ടന്നൂര്‍ മുന്‍സിപാലിറ്റിയില്‍നിന്ന് കേവലം രണ്ടുകിലോമീറ്ററും മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന എല്ലാവിധ സൗകര്യങ്ങളുള്ള കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് എത്രയും വേഗം പോയിന്റ് ഓഫ് കോള്‍ പദവി നല്‍കണമെന്ന് ചേംബര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാകുന്നില്ലെങ്കില്‍ ഗോവ വിമാനത്താവളത്തിന് നല്‍കിയത് പോലെ പോയിന്റ് ഓഫ് കോള്‍ ട്രാന്‍സ്ഫര്‍ പദവി നല്‍കിയെങ്കിലും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുവാദം നല്‍കണമെന്നും കൂടാതെ അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളം ഉന്നത നിലവാരത്തിലാണെന്നും ആയതിനാല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഭ്യന്തര വിമാനങ്ങളുടെയും വിദേശ വിമാനങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനും യാത്രാനിരക്ക് കുറക്കുന്നതിനും ആവശ്യമായ ഇടപെടല്‍ കേന്ദ്ര-കേരള സര്‍കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ചേംബര്‍ ആവശ്യപ്പെട്ടു.


NMCC | കണ്ണൂര്‍ വിമാനത്താവളത്തിന് പോയന്റ് കോള്‍ പദവി ഉടന്‍ നല്‍കണമെന്ന് നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വാര്‍ഷിക സമ്മേളനം



കണ്ണൂര്‍ വിമാനത്താവളത്തെ സ്ഥിര വരുമാനം ഉണ്ടാവുന്ന രീതിയില്‍ എയര്‍ക്രാഫ്റ്റ് മെയിന്റന്‍സ് ഹബാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുക. വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം 4000 മീറ്റര്‍ ആക്കുവാനുള്ള നടപടികളും ആരംഭിക്കണമെന്ന് ചേംബര്‍ ആവശ്യപ്പെട്ടു.

അഴീക്കല്‍ പോര്‍ടില്‍ ടെക്സ്റ്റയില്‍, വുഡ് പ്രോഡക്ട്‌സ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ കയറ്റിപ്പോകാന്‍ ഉതകുന്ന രീതിയില്‍ റെഗുലറായി വെസല്‍ വന്നുപോകുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുക, കൂടാതെ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച നിലയില്‍ കണ്ണൂര്‍ അഴിക്കല്‍ പോര്‍ടില്‍ നിന്നും ബേപ്പൂര്‍ കൊച്ചി വഴി വിഴിഞ്ഞത്തേക്ക് കപ്പല്‍ യാത്ര സര്‍വീസുകള്‍ പ്രായോഗികമാക്കുക, സിറ്റി റോഡ് ഇമ്പ്രൂവ്‌മെന്റ് പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അധികാരികള്‍ മുന്‍കൈ എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


NMCC | കണ്ണൂര്‍ വിമാനത്താവളത്തിന് പോയന്റ് കോള്‍ പദവി ഉടന്‍ നല്‍കണമെന്ന് നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വാര്‍ഷിക സമ്മേളനം



പുതിയ ഭാരവാഹികളായി ടി കെ രമേഷ് കുമാര്‍ (പ്രസിഡണ്ട്), സച്ചിന്‍ സൂര്യകാന്ത് (വൈസ് പ്രസിഡണ്ട്), സി അനില്‍ കുമാര്‍ (ഓണററി സെക്രടറി), എ കെ മുഹമ്മദ് റഫീഖ് (ജോയിന്റ് സെക്രടറി), കെ നാരായണന്‍ കുട്ടി (ട്രഷറര്‍), നിര്‍വാഹക സമിതി എന്നിവരെയും അംഗങ്ങളായി ഹനീഷ് കെ വാണിയങ്കണ്ടി, സഞ്ജയ് ആറാട്ട് പൂവാടന്‍, വാസുദേവ് പൈ, മെഹ്ബൂബ് പി കെ, ആര്‍ ബാബുരാജ്, ദിവാകരന്‍ കെ, ജോസഫ് പൈക്കട, രവീന്ദ്രന്‍ കെ പി, ആശിഖ് മാമു, ഇ കെ അജിത് കുമാര്‍, കെ കെ പ്രദീപ്, മുനീര്‍ വി വി, ദിനേശ് ആലിങ്കല്‍, ടി ഡി ജോസ്, കെ സി ഇര്‍ശാദ്, സന്തോഷ് കുമാര്‍ ടി തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

Keywords: News, Kerala, Kerala-News, Kannur-News, Business-News, Mattannur News, Kannur News, International Airport, NMCC, North Malabar Chamber of Commerce, Annual Meeting, Point Call, Kannur: North Malabar Chamber of Commerce Annual Meeting.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia