Steel Bomb | മട്ടന്നൂരില്‍ പൊലീസ് പരിശോധനയില്‍ 9 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടു ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ മട്ടന്നൂര്‍ മണ്ഡലത്തിലെ കൊളാരിയില്‍ ഉഗ്രസ്‌ഫോടന ശേഷിയുള്ള ഒന്‍പത് സ്റ്റീല്‍ ബോംബുകള്‍ പെലീസ് പരിശോധനയില്‍ പിടികൂടി. കൃഷി ഒഴിഞ്ഞ നെല്‍പ്പാടത്ത് ബകറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചത് പ്രകാരമാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കണ്ണൂല്‍ നിന്നും ബോംബ് സ്‌ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.

Steel Bomb | മട്ടന്നൂരില്‍ പൊലീസ് പരിശോധനയില്‍ 9 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി



കഴിഞ്ഞ ഏപ്രില്‍ ആറിന് പാനൂര്‍ മൂളിയത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം രാഷ്ട്രീയ സംഘര്‍ഷ മേഖലകളില്‍ പൊലീസ് പരിശോധന ശക്തമാക്കി വരികയാണ്. ബോംബ് സംഭരണം നടക്കുന്നുണ്ടെന്ന് വ്യക്തമായതോടെ പരിശോധന ശക്തമാക്കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.

Keywords:
News, Kerala, Kerala-News, Kannur-News, Police-News, Kannur News, Nine Steel Bombs, Recovered, Mattannur News, Paddy Field, Local News, Election, Lok Sabha Election, Raid, CPM, Police, Kannur: Nine steel bombs recovered from Mattannur paddy field.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia