Steel Bomb | മട്ടന്നൂരില്‍ പൊലീസ് പരിശോധനയില്‍ 9 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി
Apr 24, 2024, 08:13 IST
കണ്ണൂര്‍: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടു ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ മട്ടന്നൂര്‍ മണ്ഡലത്തിലെ കൊളാരിയില്‍ ഉഗ്രസ്‌ഫോടന ശേഷിയുള്ള ഒന്‍പത് സ്റ്റീല്‍ ബോംബുകള്‍ പെലീസ് പരിശോധനയില്‍ പിടികൂടി. കൃഷി ഒഴിഞ്ഞ നെല്‍പ്പാടത്ത് ബകറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചത് പ്രകാരമാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കണ്ണൂല്‍ നിന്നും ബോംബ് സ്‌ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.
കഴിഞ്ഞ ഏപ്രില്‍ ആറിന് പാനൂര്‍ മൂളിയത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം രാഷ്ട്രീയ സംഘര്‍ഷ മേഖലകളില്‍ പൊലീസ് പരിശോധന ശക്തമാക്കി വരികയാണ്. ബോംബ് സംഭരണം നടക്കുന്നുണ്ടെന്ന് വ്യക്തമായതോടെ പരിശോധന ശക്തമാക്കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Kannur-News, Police-News, Kannur News, Nine Steel Bombs, Recovered, Mattannur News, Paddy Field, Local News, Election, Lok Sabha Election, Raid, CPM, Police, Kannur: Nine steel bombs recovered from Mattannur paddy field.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.