Arrested | പട്ടികജാതിക്കാരിയായ അമ്മയേയും മകളേയും വീട്ടില്‍ കയറി ആക്രമിച്ചെന്ന കേസ്; അയല്‍വാസിയായ വീട്ടമ്മ അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) പട്ടികജാതിക്കാരിയായ അമ്മയേയും മകളേയും വീട്ടില്‍ കയറി ആക്രമിച്ചെന്ന കേസില്‍ അയല്‍ക്കാരിയായ വീട്ടമ്മ അറസ്റ്റിലായി. ശ്രൂകണ്ഠപുരം ഗ്രാമ പഞ്ചായത് പരിധിയിലെ സുലൈമാന്റെ ഭാര്യ അലീമയെയാണ് തളിപ്പറമ്പ് ഡി വൈ എസ് പി എം പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്.

അലീമയുടെ മകളും കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒരു മാസം മുന്‍പാണ് സംഭവം നടന്നത്. അലീമയും മകളും അയല്‍ക്കാരായ പട്ടികജാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് മര്‍ദിച്ചെന്നാണ് പരാതി.

വിഷയത്തില്‍ അലീമയും മകളും മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കിയിരുന്നു. ഇത് തള്ളിയതിനെ തുടര്‍ന്നാണ് പൊലീസ് അയല്‍വാസിയായ അലീമയെ അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്.

Arrested | പട്ടികജാതിക്കാരിയായ അമ്മയേയും മകളേയും വീട്ടില്‍ കയറി ആക്രമിച്ചെന്ന കേസ്; അയല്‍വാസിയായ വീട്ടമ്മ അറസ്റ്റില്‍


Keywords: News, Kerala, Kerala-News, Kannur-News, Regional-News, Kannur News, Neighbour, Arrested, Attack, Scheduled Caste, Mother, Daughter, Housewife, Kannur: Neighbour arrested for attacking scheduled caste mother and daughter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia