Raghunath Campaign | കണ്ണൂരില്‍ പുതുചരിത്രം സൃഷ്ടിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി രഘുനാഥ്; വോടു തേടുന്നത് മോദി ഗ്യാരന്റി പ്രചാരണ വിഷയമാക്കി
Apr 1, 2024, 21:19 IST
കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസ്, സിപിഎം സ്വാധീന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സന്ദേശമായ മോദി ഗ്യാരന്റി എത്തിച്ചു എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ് പ്രചാരണം കൊഴുപ്പിക്കുന്നു.
കണ്ണൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ് അഴീക്കോട് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. കക്കാട് ചിറക്കല്‍ ഒറ്റത്തെങ്ങ് തുടങ്ങിയ പ്രദേശങ്ങളില്‍ അദ്ദേഹം വോടര്‍മാരെ നേരിട്ട് കണ്ട് വോട് അഭ്യര്‍ഥിച്ചു. ചിറക്കല്‍ ചാമുണ്ഡി കോട്ടം സന്ദര്‍ശിച്ച അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.
ക്ഷേത്ര സന്ദര്‍ശനത്തിനുശേഷം പ്രദേശത്തെ ജനങ്ങളെ നേരിട്ട് കണ്ട് അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് ഒറ്റത്തെങ്ങ് മുത്തപ്പന്‍ ക്ഷേത്രം സന്ദര്‍ശിച്ചു. കക്കാട് മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും വീടുകളും സന്ദര്‍ശിച്ചു വോട് അഭ്യര്‍ഥിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി സി മനോജ്, ചിറക്കല്‍ മണ്ഡലം പ്രസിഡന്റ് രാഹുല്‍ രാജീവ്, ജെനറല്‍ സെക്രടറി കെ എന്‍ മുകുന്ദന്‍, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എസ് വിജയ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥി യോടൊപ്പം ഉണ്ടായിരുന്നു.
ചരിത്രത്തിലില്ലാത്ത വിധം എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളോട് കിടപിടിക്കുന്ന പ്രചാരണമാണ് ബിജെപിക്കായി മത്സരിക്കുന്ന സി രഘുനാഥ് കാഴ്ചവയ്ക്കുന്നത്. വെയിലിലും വാടാതെ വിശ്രമരഹിതനായി സ്ഥാനാര്‍ഥി പ്രചാരണത്തില്‍ മുന്നേറുമ്പോള്‍ ആവേശഭരിതരായി നേതാക്കളും പ്രവര്‍ത്തകരും കൂടെയുണ്ട്.
കണ്ണൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ് അഴീക്കോട് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. കക്കാട് ചിറക്കല്‍ ഒറ്റത്തെങ്ങ് തുടങ്ങിയ പ്രദേശങ്ങളില്‍ അദ്ദേഹം വോടര്‍മാരെ നേരിട്ട് കണ്ട് വോട് അഭ്യര്‍ഥിച്ചു. ചിറക്കല്‍ ചാമുണ്ഡി കോട്ടം സന്ദര്‍ശിച്ച അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.
ക്ഷേത്ര സന്ദര്‍ശനത്തിനുശേഷം പ്രദേശത്തെ ജനങ്ങളെ നേരിട്ട് കണ്ട് അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് ഒറ്റത്തെങ്ങ് മുത്തപ്പന്‍ ക്ഷേത്രം സന്ദര്‍ശിച്ചു. കക്കാട് മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും വീടുകളും സന്ദര്‍ശിച്ചു വോട് അഭ്യര്‍ഥിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി സി മനോജ്, ചിറക്കല്‍ മണ്ഡലം പ്രസിഡന്റ് രാഹുല്‍ രാജീവ്, ജെനറല്‍ സെക്രടറി കെ എന്‍ മുകുന്ദന്‍, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എസ് വിജയ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥി യോടൊപ്പം ഉണ്ടായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.