Arrested | രണ്ടേകാല്‍ കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) രണ്ടേകാല്‍ കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. നഗരത്തിലെ പ്രധാന കഞ്ചാവ് കടത്തുകാരനാണ് ഇയാള്‍ എന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെ്വേദി റാഞ്ചിയുള്‍ഖാനെയാ(24)ണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ സി ഷാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

Arrested | രണ്ടേകാല്‍ കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍


ട്രെയിന്‍ മാര്‍ഗം കണ്ണൂരില്‍ വന്‍തോതില്‍ കഞ്ചാവെത്തിച്ച് ചില്ലറ വില്‍പന നടത്തിവരികയായിരുന്നു ഇയാള്‍ എന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ പി കെ അനില്‍കുമാര്‍, ആര്‍ പി അബ്ദുല്‍ നാസര്‍, കെ സി ഷിബു, ഹരിദാസന്‍, സുജിത്, ഖ്വാലിദ്, സിവില്‍ എക്സൈസ് ഓഫീസര്‍ ടി കെ ശാന്‍, എക്സൈസ് ഡ്രൈവര്‍ സോള്‍ദേവ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ എന്‍ ഡി പി എസ് ആക്ടു പ്രകാരം കേസെടുത്തിട്ടുണ്ട്.

Keywords: Kannur: Native of West Bengal arrested with two and a half kg of ganja,
Kannur, News. Ganga, Arrested, Excise, Raid, NDPS Act, Train, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia