Dead | കണ്ണൂര്‍ സ്വദേശി ശാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Aug 30, 2022, 22:26 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ പുല്ലൂപ്പി സ്വദേശി ഗള്‍ഫില്‍ നിര്യാതനായി. ശാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണാടിപ്പറമ്പ് പുല്ലുപ്പി സ്വദേശിയായ പുളിക്കല്‍ വാരാം വളപ്പില്‍ ഹനീഫയാണ്(48) മരിച്ചത്.
പാലങ്ങാട് അബൂബക്കര്‍- സൈനബ ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച ജുമുനമസ്‌കാരത്തിന് ശേഷം ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. ഭാര്യ: ഹലീമ. മക്കള്‍: ഹനാന്‍, ഹന, ആദില്‍. സഹോദരങ്ങള്‍: ഖദീജ, മുഹമ്മദ്,സമീറ, ശബീന.
Keywords: Kannur native dies after cardiac arrest, Kannur, News, Dead, Hospital, Treatment, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

