Died | എറണാകുളത്ത് ടോറസിടിച്ച് മരിച്ചത് കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ മധ്യവയസ്‌കന്‍
Mar 24, 2024, 21:19 IST
കണ്ണൂര്‍: (KVARTHA) എറണാകുളത്തെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോള്‍ ടോറസ് ലോറി ഇടിച്ച് മരിച്ചത് കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ മധ്യവയസ്‌കന്‍. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സ്വദേശി അബ്ദുല്‍ സത്താര്‍ (55) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെ ദേശീയപാതയില്‍ കൊച്ചി നെട്ടൂരില്‍ ലേക് ഷോര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. സംഭവത്തില്‍ ആലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടോറസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോറസ് ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായാണ് അബ്ദുല്‍ സത്താര്‍ ലേക് ഷോറിലെത്തിയത്. ഞായറാഴ്ച നടക്കാനിറങ്ങിയ സത്താറിനെ ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചിടുകയായിരുന്നു. സത്താര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നടപ്പാതയിലൂടെ നടക്കുകയായിരുന്ന സത്താര്‍ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് ടോറസ് ഡ്രൈവറുടെ മൊഴി.
എന്നാല്‍, ടോറസ് ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയിരുന്നോ എന്ന കാര്യം ഉള്‍പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ച് അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. അബ്ദുല്‍ സത്താറിന്റെ മൃതദേഹം പോസ്റ്റു മോര്‍ടം നടപടികള്‍ക്കു ശേഷം സ്വദേശമായ അഴീക്കോട്ടെത്തിക്കും.
Keywords: Kannur Native Died in Ernakulam Road Accident, Kannur, News, Accidental Death, Police, Custody, Hospital, Treatment, Postmortem, CCTV, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.