SWISS-TOWER 24/07/2023

MV Jayarajan | കണ്ണൂരിൽ എം വി ജയരാജൻ സിപിഎം സ്ഥാനാർഥിയായി കളത്തിലിറങ്ങും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA) ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചു. എം.വി ജയരാജനെ സ്ഥാനാർത്ഥിയാക്കാനുള്ള പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ശനിയാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ചേർന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം പിന്തുണച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് എം.വി ജയരാജൻ്റെ പേര് നിർദ്ദേശിച്ചത്. ഇതു ഭൂരിഭാഗം അംഗങ്ങളും അംഗീകരിച്ചതോടെയാണ് എം.വി ജയരാജൻ്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമായത്.

MV Jayarajan | കണ്ണൂരിൽ എം വി ജയരാജൻ സിപിഎം സ്ഥാനാർഥിയായി കളത്തിലിറങ്ങും

പി.കെ ശ്രീമതിയുടെ പേര് കണ്ണൂർ പാർലമൻ്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി എൽ.ഡിഎഫ് കൺവീനർ ഇ.പി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നയിച്ചിരുന്നുവെങ്കിലും ജില്ലാ സെക്രട്ടറിയേറ്റിലെ ചർച്ചയിലെ തീരുമാനപ്രകാരം നിലപാട് സ്വീകരിക്കാമെന്ന വാദത്തിൽ സംസ്ഥാന നേതൃത്വം ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ ശനിയാഴ്ച്ച ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പി.കെ ശ്രീമതിക്ക് അനുകൂലമായി വിരലിൽ എണ്ണാവുന്നവർ മാത്രമേ രംഗത്തുവന്നുള്ളു. പുതുമുഖങ്ങളെ മത്സര രംഗത്തിറക്കണമെന്ന വാദം പർട്ടിയിൽ നേരത്തെ ഉയർന്നിരുന്നുവെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ, കോർപറേഷൻ കൗൺസിലർ എൻ. സുകന്യ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് എന്നിവരുടെ പേരുകളാണ് നവാഗത സ്ഥാനാർത്ഥികളുടെ പേരുകളായി സ്ഥാനാർത്ഥിപട്ടികയിൽ ഉയർന്നുവന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ആർക്കു കൈമാറണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മുതിർന്ന നേതാവ് എം പ്രകാശൻ മാസ്റ്ററെ ജില്ലാ സെക്രട്ടറി സ്ഥാനം ഏൽപ്പിക്കുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന വിവരം. നേരത്തെ എടക്കാട് മണ്ഡലം എം.എൽ.എ യായിരുന്ന എം.വി ജയരാജൻ കണ്ണൂരിലെ പാർട്ടിയിലെ സീനിയർ നേതാക്കളിലൊരാളാണ്.

പിന്നീട് കണ്ണൂർ മണ്ഡലത്തിൽ നിന്നും എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ 2006ൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പി ജയരാജൻ കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ എം.വി ജയരാജൻ കണ്ണൂർ ജില്ല. സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്. കൂത്തുപറമ്പ് സമരത്തിന് നേതൃത്വം നൽകിയ എം.വി ജയരാജൻ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട് കണ്ണൂർ ജില്ലയിലെ പെരളശേരി സ്വദേശിയാണ്. എ.കെ.ജി ക്ക് ശേഷം പെരളശേരിയിൽ നിന്നും പാർലമെൻ്റിലേക്ക് മത്സരിക്കുന്ന എം വി ജയരാജൻ പരേതനായ തീയ്യറ വളപ്പിൽ കുമാരൻ - ദേവകി ദമ്പതികളുടെ മകനാണ്.
Aster mims 04/11/2022

MV Jayarajan | കണ്ണൂരിൽ എം വി ജയരാജൻ സിപിഎം സ്ഥാനാർഥിയായി കളത്തിലിറങ്ങും

Keywords: MV Jayarajan, CPM, Pinarayi Vijayan, Politics,Kannur, Parliament, Election, LDF, Candidate, State, Secretariate, Position, PK Sreemathi, Panchayat, Corporation, DYFI, Senior, MLA, Kannur: MV Jayarajan will contest as CPM candidate.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia