MV Govindan | കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ കാവിവത്ക്കരണത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് എം വി ഗോവിന്ദന്‍
Dec 20, 2023, 15:09 IST
കണ്ണൂര്‍: (KVARTHA) കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിമര്‍ശനവുമായി സി പി എം. കാവിവത്കരണത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രടറി ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു. ഈ വിഷയത്തില്‍ തളിപ്പറമ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഗവര്‍ണറുടെ കാവിവത്കരണശ്രമത്തെ കോണ്‍ഗ്രസ് നേതൃത്വം പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ മതേതര വിശ്വാസികളായ കോണ്‍ഗ്രസുകാര്‍ പ്രതികരിക്കണം. ഈ കാര്യത്തില്‍
കെ സുധാകരന്റേത് അത്ഭുതകരമായ പ്രസ്താവനയാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
കാവിവത്കരണത്തില്‍ ഒരു ഓഹരി കിട്ടിയാല്‍ സ്വീകരിക്കാമെന്നാണ് കെ സുധാകരന്റെ നിലപാട്. ഗവര്‍ണറുടെ കാവിവത്കരണശ്രമത്തിന് കോണ്‍ഗ്രസ് നല്‍കുന്ന പിന്തുണയാണ് കെ സുധാകരന്റെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
മതേതര വിശ്വാസികളായ കോണ്‍ഗ്രസുകാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കണം. കേരളം വിട്ടാല്‍ കോണ്‍ഗ്രസിന് മതനിരപേക്ഷതയില്ല. തെരുവില്‍ നേരിടുന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നും അദ്ദേഹം പറഞ്ഞു.
കേരളാ സര്‍വകലാശാല സെനറ്റില്‍ എ ബി വി പി പ്രവര്‍ത്തകരെ നിയമിച്ച ഗവര്‍ണറുടെ നടപടിയില്‍ യോഗ്യരായവരെ നിയമിക്കുന്നതില്‍ തെറ്റില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അനുഭാവികളായ രണ്ടു പേരെയും സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് സുധാകരന്‍ സംഘ്പരിവാര്‍ അനുകൂല പ്രസ്താവന നടത്തിയെന്ന ആരോപണം ഉയര്‍ന്നത്.
ഇത് സി പി എം രാഷ്ട്രീയ ആയുധമാക്കിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിട്ടുണ്ട്. കെ സുധാകരന്റെ പരാമര്‍ശത്തില്‍ മുസ്ലീം ലീഗിന് അതൃപ്തിയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ തന്റെ പ്രസ്താവന സുധാകരന്‍ തിരുത്തിയെങ്കിലും വിവാദങ്ങള്‍ തുടരുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.