Protest meeting | രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കണ്ണൂരില്‍ പ്രതിഷേധ സംഗമം നടത്തും
Sep 7, 2022, 20:28 IST
കണ്ണൂര്‍: (www.kvartha.com) സംസ്ഥാന മുസ്ലിംലീഗ് സെക്രടറി അബ്ദുര്‍ റഹ് മാന്‍ കല്ലായി ഉള്‍പെടെയുള്ള ജില്ലയിലെ മുസ്ലിം ലീഗ് - യുഡിഎഫ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പീഡിപ്പിക്കുന്ന നരേന്ദ്രമോദിയുടെ അതേ പാത പിന്തുടരുന്ന പിണറായി ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്നതിന്റെ ഭാഗമായി ഈ മാസം 15ന് വ്യാഴാഴ്ച എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും 'ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ ആവില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ സംഗമങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ച് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം.
പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്ന വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 24ന് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ അനുസ്മരണ സംഗമം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
പാര്‍ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സംഘടനാ സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ജില്ലാ സെക്രടറിമാരായ കെ പി താഹിര്‍, എം പി എ റഹീം എന്നിവര്‍ക്കെതിരെ സംസ്ഥാന മുസ്ലിം ലീഗ് കമിറ്റിയെടുത്ത അച്ചടക്ക നടപടികള്‍ യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.
ജില്ലാ ഭാരവാഹികളായ വി പി വമ്പന്‍, അഡ്വ. എസ് മുഹമ്മദ്, ടി എ തങ്ങള്‍, ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, കെ ടി സഹദുള്ള, അഡ്വ : കെ എ ലതീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kannur: Muslim League will hold protest meeting, Kannur, News, Politics, Muslim-League, Meeting, Protest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.