Arrested | കണ്ണൂരില്‍ വധശ്രമക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) വധശ്രമക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹനീസ്(31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി പതിനാറിന് കണ്ണാടിപറമ്പ് പുല്ലൂപ്പിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ഹനിസ് എന്ന് പൊലീസ് പറഞ്ഞു.

Arrested | കണ്ണൂരില്‍ വധശ്രമക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റില്‍


പുല്ലൂപ്പി സ്വദേശി പുളിക്കല്‍ ശെരീഫിനെ(35) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ഇയാളെ മയ്യില്‍ സി ഐ ടി പി സുമേഷും സംഘവും അറസ്റ്റു ചെയ്തത്. കേസന്വേഷണ സംഘത്തില്‍ എസ് ഐ പ്രശോഭ്, സി പി ഒ വിജില്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അക്രമത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ രഹസ്യവിവരം ലഭിച്ചതു പ്രകാരമാണ് പൊലീസ് റെയ്ഡ് നടത്തി പിടികൂടിയത്.

Keywords: Kannur: Murder Attempt Case Accused Arrested, Kannur, News, Accused, Arrested, Murder Attempt, Court, Remanded, Missing, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia