AI Camera | മാട്ടൂലില്‍ യുവാവ് ബൈകുമായി എഐ കാമറയ്ക്ക് മുന്‍പില്‍ കുടുങ്ങിയത് 155-തവണ; 86,500 രൂപ പിഴയടക്കാന്‍ നോടീസ് നല്‍കി മോടോര്‍ വാഹന വകുപ്പ്, ഒരുവര്‍ഷത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

 


ADVERTISEMENT

തളിപ്പറമ്പ്: (KVARTHA) പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാട്ടൂലില്‍ ബൈക് യാത്രക്കാരനായ യുവാവ് എ ഐ കാമറയില്‍ കുടുങ്ങിയത് 155 തവണ. മാട്ടൂല്‍ ടൗണില്‍ സ്ഥാപിച്ച എ ഐ കാമറയിലാണ് യുവാവ് ഹെല്‍മിറ്റല്ലാതെ സഞ്ചരിച്ചതിന് തുടര്‍ച്ചയായി കുടുങ്ങിയത്. 86,500 രൂപ പിഴയടക്കാനുളള രസീതുമായി എം വി ഡി വീട്ടില്‍ വന്നപ്പോഴാണ് യുവാവ് ഞെട്ടിയത്. മാട്ടൂല്‍ സ്വദേശിയായ യുവാവാണ് നിര്‍മിതി കാമറയുടെ കെണിയില്‍പെട്ടത്.

സംസ്ഥാനത്തുതന്നെ ഇത്ര വലിയ പിഴയീടാക്കാന്‍ നോടീസ് നല്‍കിയത് ആദ്യ സംഭവമാണ്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക് ഓടിച്ചതിന് പുറമെ എ ഐ കാമറയ്ക്ക് മുന്‍പില്‍ നിന്നും പരിഹാസച്ചിരിയും ഗോഷ്ഠി കാണിക്കുകയും ചെയ്തുവെന്നാണ് മോടോര്‍ വാഹന വകുപ്പ് പറയുന്നത്. ഇതേ തുടര്‍ന്ന് മോടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുകയും വീട്ടിലേക്ക് കത്തയക്കുകയും ചെയ്തുവെങ്കിലും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്നും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഒടുവില്‍ നിയമത്തെ വെല്ലുവിളിച്ച യുവാവിനെ തേടി മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ കുടുങ്ങിയെന്ന് മനസിലായത്. 86,500 രൂപ പിഴയടക്കാനുളള രസീതുമായി ബൈക് വിറ്റാല്‍ പോലും ഈ സംഖ്യ അടയ്ക്കാനാവില്ലെന്ന് ഇയാള്‍ സങ്കടത്തോടെ പറഞ്ഞുവെങ്കിലും നിയമത്തിന്റെ മുന്‍പില്‍ തങ്ങള്‍ നിസഹായരാണെന്നാണ് എം വി ഡി അറിയിച്ചത്. ഒരുവര്‍ഷത്തേക്ക് ഇയാളുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

AI Camera | മാട്ടൂലില്‍ യുവാവ് ബൈകുമായി എഐ കാമറയ്ക്ക് മുന്‍പില്‍ കുടുങ്ങിയത് 155-തവണ; 86,500 രൂപ പിഴയടക്കാന്‍ നോടീസ് നല്‍കി മോടോര്‍ വാഹന വകുപ്പ്, ഒരുവര്‍ഷത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു



Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Matool News, Motor Vehicle Department, MVD, Notice, Pay, Fine, Rs 86,500, Young Man, Caught, AI camera, Kannur: Motor Vehicle Department issues notice to pay fine of Rs 86,500 to young man caught in front of AI camera.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia