Mohanlal | മാമാനിക്കുന്ന് ശ്രീ മഹാദേവക്ഷേത്രത്തില്‍ മോഹന്‍ലാല്‍ ദര്‍ശനം നടത്തി

 


കണ്ണൂര്‍: (KVARTHA) പത്മശ്രീ മോഹന്‍ലാല്‍ ഇരിക്കൂര്‍ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായെത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച (08.05.2024) പുലര്‍ചെ ആറു മണിയോടെയാണ് മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനപുണ്യം തേടാനെത്തിയത്. ക്ഷേത്രം എക്‌സി ക്യൂടീവ് ഓഫീസറും ഭാരവാഹികളും ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ക്ഷേത്രം മേല്‍ശാന്തി ചന്ദ്രന്‍ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹന്‍ലാലിന് നല്‍കി.

ഐതിഹ്യങ്ങളും ആചാരങ്ങളും ചോദിച്ച് മനസിലാക്കി ക്ഷേത്ര പ്രദക്ഷിണം നടത്തുകയും ദോഷങ്ങളും മാര്‍ഗതടസങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന 'ഉരിച്ച തേങ്ങ മറികൊത്തല്‍' നടത്തുകയും വിശേഷ വഴിപാടുകള്‍ കഴിക്കുകയും ചെയ്തതിനുശേഷമാണ് മോഹന്‍ലാല്‍ കാറില്‍ മടങ്ങിയത്.

ജില്ലയിലെ ഇരിക്കൂറില്‍ പുഴയുടെ കിഴക്ക് കരയില്‍ ഒരു ചെറിയ കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് 'മാമാന് മഹാദേവി ക്ഷേത്രം' അഥവാ 'മാമാനിക്കുന്ന് ഭഗവതി ക്ഷേത്രം'. പരാശക്തിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. കല്യാട് താഴത്തുവീട് വകയായിരുന്നു ഈ ക്ഷേത്രം. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

Mohanlal | മാമാനിക്കുന്ന് ശ്രീ മഹാദേവക്ഷേത്രത്തില്‍ മോഹന്‍ലാല്‍ ദര്‍ശനം നടത്തി

മുനിമാരുടെ സങ്കേതമായിരുന്നു ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം എന്നാണ് വിശ്വാസം. അതിനാലാണ് മഹര്‍ഷിമാരുടെ സങ്കേതമായ ഈ കുന്നിന് മാമാനിക്കുന്നെന്ന പേരുണ്ടായതെന്നും വിശ്വസിക്കുന്നു. ഭാരതത്തിലെ പ്രധാന ജ്യോതിര്‍ലിംഗമുളള അമര്‍നാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്ന കാശ്മീര്‍ എന്ന കാശ്മീരദേശം അതിഗുപ്തമായ യന്ത്ര-തന്ത്രാരാധനയ്ക്ക് പുകള്‍പെറ്റതാണ്. കാശ്മീരി ശൈവാരാധനയുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് മാമാനിക്കുന്നും. ശ്രീചക്രാംഗിത രത്നപീഠ നിലയയായ ശ്രീ മഹാദേവി മാമാനിക്കുന്ന് തിരഞ്ഞെടുക്കുവാന്‍ കാരണം ശ്രീചക്രത്തിലെ ബിന്ദുവായ മേരു മാമാനിക്കുന്നാണ് എന്നതുകൊണ്ടായിരിക്കാമെന്ന് വിശ്വസിക്കുന്നു.

Keywords: News, Kerala, Kannur, Kannur-News, Religion, Padma Shri Mohanlal, Visited, Temple, Dharshan, Mamanikkunnu Sri Mahadevi Temple, Irikkur News, Religious News, Pooja, Kannur: Mohanlal Visit Mamanikkunnu Sri Mahadevi Temple.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia