SWISS-TOWER 24/07/2023

Inauguration | കണ്ണൂര്‍ നിയമസഭാ മണ്ഡലം തീരസദസ് തയ്യിലില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി പരിഹരിക്കുന്നതിനും സര്‍കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ നിയോജക മണ്ഡലം തീരസദസ് മെയ് 21 ഞായറാഴ്ച നടക്കുമെന്ന് രാമചന്ദ്രന്‍ കടന്നപ്പളളി എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Aster mims 04/11/2022

ഞായറാഴ്ച വൈകുന്നേരം 3:00 മണി മുതല്‍ 4:30 മണി വരെ തയ്യില്‍ ശ്രീകുറുംബ ഓഡിറ്റോറിയം ഹാളില്‍ നടക്കുന്ന തീരസദസില്‍ കണ്ണൂര്‍ മണ്ഡലത്തിലെ ജനപ്രതിനിധികള്‍, മീന്‍പിടുത്തതൊഴിലാളി ഉദ്യോഗസ്ഥര്‍ എന്നിവരുമായി മന്ത്രിമാരായ സജി ചെറിയാന്‍, അബ്ദു റഹിമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ തീരദേശ മേഖലയിലെ പ്രശ്‌നങ്ങളും നിലവിലെ അവസ്ഥയും ചര്‍ച്ച ചെയ്യും.

4:30 മണി മുതല്‍ 7 മണി വരെ തയ്യില്‍ സെന്റ് ആന്റണീസ് യു പി സ്‌കൂള്‍ മൈതാനത്തില്‍വെച്ച് നടക്കുന്ന  പരിപാടി മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. എംപിമാരായ കെ സുധാകരന്‍, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ വശിഷ്ടാതിഥികളായി പങ്കെടുക്കും.

ചടങ്ങില്‍ മണ്ഡലം പരിധിയിലുളള മീന്‍പിടുത്തതൊഴിലാളികളുടെ സംഗമം നടക്കുന്ന പ്രസ്തുത പരിപാടിയില്‍ തീരദേശ മേഖലയിലെ പ്രതിഭകളെ ആദരിക്കുകയും വിവിധ അനുകൂല്യങ്ങളുടെ വിതരണവും നടക്കുന്നു. തുടര്‍ന്ന് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന 'തിരയുടെ സംഗീതം തീരത്തിന്റെയും സംഗീതം' പരിപാടി അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ ഫിഷറീസ് ഡെപ്യൂടി ഡയറക്ടര്‍ ഷൈനി സി കെ, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാജേഷ് കെ ആര്‍, ഒ കെ വിനീഷ് എന്നിവരും പങ്കെടുത്തു.

Inauguration | കണ്ണൂര്‍ നിയമസഭാ മണ്ഡലം തീരസദസ് തയ്യിലില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും


Keywords:  News, Kerala-News, Kerala, Kannur-News, News-Malayalam, Press Meet, Minister, Inauguration, Fishermen, Theera Sadas, Ramachandran-Kadnapallali, Minister, Saji-Cherian, Kannur: Minister Saji Cherian will inaugurate Kannur Assembly Constituency of Theera Sadas.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia