SWISS-TOWER 24/07/2023

Maoist Notice | 'പകരം വീട്ടും'; ഞെട്ടിത്തോട്ടില്‍ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന് വയനാട്ടില്‍ മാവോവാദി പോസ്റ്റര്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) അയ്യന്‍കുന്ന് പഞ്ചായതില്‍ തന്‍ഡര്‍ബോള്‍ടും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് മാവോവാദി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഇരിട്ടി നഗരസഭയ്ക്കടുത്തെ അയ്യന്‍കുന്ന് പഞ്ചായതിലെ ഞെട്ടിത്തോട്ടില്‍ തന്‍ഡര്‍ബോള്‍ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കി വയനാട്ടിലെ തിരുനെല്ലിയിലാണ് മാവോയിസ്റ്റ് പോസ്റ്റര്‍ പതിച്ചത്.

നവംബര്‍ 13ന് രാവിലെ 9:50 നായിരുന്നു അയ്യന്‍കുന്നില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ആന്ധ്രാ സ്വദേശിനിയായ കവിത (ലക്ഷ്മി) എന്ന മാവോവാദിയാണ് കൊല്ലപ്പെട്ടതെന്ന് തിരുനെല്ലിയില്‍ പതിച്ച പോസ്റ്ററില്‍ മാവോയിസ്റ്റുകള്‍ പറയുന്നത്. പശ്ചിമഘട്ട ദള പ്രത്യേക മേഖലാ കമിറ്റിയുടെ പേരിലാണ് ഭീഷണിസന്ദേശം പതിച്ചിരിക്കുന്നത്.


Maoist Notice | 'പകരം വീട്ടും'; ഞെട്ടിത്തോട്ടില്‍ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന് വയനാട്ടില്‍ മാവോവാദി പോസ്റ്റര്‍



ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരം വീട്ടുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. തിരുനെല്ലിയിലെ ഗുണ്ടികപറമ്പ് കോളനിയിലാണ് പോസ്റ്റര്‍ പതിച്ചത്. വ്യാഴാഴ്ച (28.12.2023) രാത്രി വൈകി ആറ് പേരുടെ സംഘമാണ് ഗുണ്ടികപറമ്പ് കോളനിയില്‍ എത്തിയതെന്നാണ് വിവരം.

അയ്യന്‍കുന്നിലെ ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലില്‍ ചിലര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്ന് അന്നുതന്നെ കണ്ണൂര്‍ റെയിന്‍ജ് ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. ഇത് സ്ഥീരീകരിച്ച് കൊണ്ടാണ് ഇപ്പോള്‍ മാവോയിസ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വെടിവയ്പ് നടന്ന ഷെഡില്‍ നിന്നും ചോര തുള്ളികളും മറ്റും കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും ആയുധങ്ങളും മറ്റും കണ്ടെത്തിയിരുന്നു.

Keywords: News, Kerala, Kerala-News, Police-News, Kannur News, Maoist, Poster, Activist, Kavita, Killed, Thunderbolt, Encounter, Ayyankunnu News, Threat, Kannur: Maoist poster says their activist Kavita killed in Thunderbolt encounter at Ayyankunnu.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia