Dead | കണ്ണൂരില്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കോര്‍പറേഷന്‍ പരിധിക്ക് സമീപമുള്ള വാരംകടവിലെ (Varamkadavu) റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ (Mysterious situation) ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന (Treatment) യുവാവ് മരിച്ചു. ചക്കരക്കല്‍ മുസാന്റെ വളപ്പില്‍ അബ്ദുല്‍ നാസറിന്റെയും ടി പി റശീദയുടെയും (Rasheeda) മകന്‍ മുഹമ്മദ് നസീഫ് (21) (Muhammed Naseef) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം വാരം കടവിലായിരുന്നു സംഭവം.
ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ് ഓടിയെത്തിയവര്‍ തീ കെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സഹോദരങ്ങള്‍: ടിപി ജംഷീന, ടി പി റസീന, ടി പി നിഹാല്‍.
