Accident | ബസിനടിയിലായ ബൈക് യാത്രക്കാരനെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി; അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നഗരത്തില്‍ ബസും ബൈകും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ ബൈക് യാത്രക്കാരനെ ചാലയിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ കണ്ണൂര്‍ ജില്ലാ ആശുപത്രി റോഡിലെ സ്റ്റേറ്റ് ബാങ്കിന് സമീപമാണ് ബസും ബൈകും കൂട്ടിയിടിച്ചത്. ബൈക് യാത്രക്കാരനായ കണ്ണൂര്‍ താവക്കര സ്വദേശി മുഹമ്മദ് റാഫിക്കാണ് പരുക്കേറ്റത്.
        
Accident | ബസിനടിയിലായ ബൈക് യാത്രക്കാരനെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി; അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

കണ്ണൂര്‍ - ജില്ലാ ആശുപത്രി - മയ്യില്‍ റൂടിലോടുന്ന ചങ്ങായി ബസാണ് ഇടിച്ചത്. ബസ് ഇടിച്ചു തെറിപ്പിച്ചതിന് ശേഷം ബസിന്റെ അടിയില്‍ കുടുങ്ങിപ്പോയ മുഹമ്മദ് റാഫിയെ ഓടിക്കൂടിയവരും പൊലീസും ഫയര്‍ഫോഴ്സുമാണ് പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മുഹമ്മദ്റാഫി അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബൈക് യാത്രക്കാരന്‍ എസ് ബി ഐ റോഡുവഴി പോകുന്നതിനിടെയില്‍ ജില്ലാ ആശുപത്രി റോഡിലേക്ക് നേരെ പോവുകയായിരുന്ന ബസിടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ബസ് ഡ്രൈവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കനത്ത മഴയില്‍ കണ്ണൂര്‍ നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

Keywords: Accident, CCTV, Video, Kerala News, Kannur News, Accident, Accident News, Kannur Accident, Accident Video, Kannur: Man injured as bus rams bike; CCTV visuals out.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia