Found Dead | 'സഹോദരനെയും 6 വയസുള്ള കുട്ടി ഉള്‍പെടെയുള്ള കുടുംബത്തെയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി'; പിന്നാലെ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍
Jul 3, 2023, 10:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയശേഷം യുവാവ് ജീവനൊടുക്കിയതായി പൊലീസ്. പാട്യം സ്വദേശി രഞ്ജിത് (47) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് പ്രദേശവാസികളെ നടുക്കിയ സംഭവം നടന്നത്. രഞ്ജിതിന്റെ സഹോദരന്‍ രജീഷ്, ഭാര്യ സുബിന, ഇവരുടെ ആറുവയസുള്ള മകന്‍ ദക്ഷന്‍ തേജ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
പൊലീസ് പറയുന്നത്: വീട്ടുകാരെ ആക്രമിച്ചതിന് പിന്നാലെ രഞ്ജിത് തൂങ്ങി മരിക്കുകയായിരുന്നു. രാത്രി വീട്ടിലെത്തിയ രഞ്ജിത് കുടുംബാംഗങ്ങളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. മാതാവിന്റെ മുന്നില്‍വെച്ചായിരുന്നു ആക്രമണം.
പൊള്ളലേറ്റവരെ പരിസരവാസികള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് കിടപ്പുമുറിയില്‍ കയറി രഞ്ജിത്ത് തൂങ്ങി മരിച്ചത്. സ്വത്ത് വീതം വെയ്ക്കുന്നത് സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും രഞ്ജിത്ത് വീട്ടിലെത്തി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും സമീപത്തുള്ളവര്‍ പറഞ്ഞു.
പൊള്ളലേറ്റവരെ ആദ്യം കൂത്തുപറമ്പ് ആശുപത്രിയിലും കോഴിക്കോട് മിംസിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. നിലവില്‍ മൂന്നുപേരും കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുബിനക്ക് 80 ശതമാനവും രജീഷിന് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Keywords: News, Kerala, Kerala-News, Kannur-News, Kannur, Man, Found Dead, Kill, Family, Kannur: Man found dead after tried to kill family members.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

