Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

 


കണ്ണപുരം: (www.kvartha.com) പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ വച്ചും മറ്റുസ്ഥലങ്ങളില്‍ വച്ചും പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. ആന്തൂര്‍ സ്വദേശിയായ സൗരവിനെയാണ്(23) എസ് ഐ വി ആര്‍ വിനീഷ് അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടി പ്ലസ് വണിന് പഠിക്കുന്ന സമയത്താണ് യുവാവ് പീഡിപ്പിച്ചതെന്നാണ് പരാതി. പ്രണയം നടിച്ച് വശത്താക്കിയ പെണ്‍കുട്ടിയെ പലപ്പോഴായി യുവാവ് പീഡിപ്പിക്കുകയായിരുന്നു. ബെംഗ്ലൂറിലേക്ക് കൂട്ടിക്കൊണ്ടുപോയും പീഡിപ്പിച്ചതായി പറയുന്നു. 

Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍


പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  Kannur: Man Arrested in Pocso case , Kannur, News, Local News, Molestation, Arrested, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia