Arrested | കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ തീവണ്ടിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ തീവണ്ടിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശമയച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എ റിയാസിനെ (29)യാണ് ടൗണ്‍ സി ഐ ബിനു മോഹനും എസ് ഐ നസീബും സംഘവും ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തത്.
Aster mims 04/11/2022

Arrested | കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ തീവണ്ടിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; യുവാവ് അറസ്റ്റില്‍

സംഭവം ഇങ്ങനെ:

ചൊവ്വാഴ്ച മദ്യപിച്ച ശേഷം കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് 100 നമ്പറിലേക്ക് വിളിച്ച് താന്‍ തീവണ്ടിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇയാള്‍ വിളിച്ച് പറയുകയായിരുന്നു. വിളിച്ച ഉടന്‍ ഫോണില്‍ നിന്നും സിം ഊരി നശിപ്പിക്കുകയും ചെയ്തു. പൊലീസിന്റെ അന്വേഷണത്തില്‍ സിം കാര്‍ഡിന്റെ ഉടമ സിറ്റി ഖിലാശി ലൈനില്‍ താമസിക്കുന്ന ബശീറാണെന്ന് കണ്ടെത്തി.

രാത്രി തന്നെ അയാളെ ചോദ്യം ചെയ്തപ്പോള്‍ താന്‍ സിം കാര്‍ഡുള്‍പ്പെടെ ഫോണ്‍ ഒരാഴ്ച മുമ്പേ ടൗണിലെ മൊബൈല്‍ ഷോപില്‍ വിറ്റതായി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് രാത്രി തന്നെ കട തുറപ്പിച്ച് പരിശോധിച്ചപ്പോള്‍ റിയാസിന് ഫോണ്‍ കൊടുത്തിരുന്നുവെന്നും ആ സമയം താനറിയാതെ സിം കാര്‍ഡ് ഊരിയെടുത്ത് ഫോണ്‍ തിരികെ തന്നതായിരിക്കാമെന്നും അയാള്‍ പറഞ്ഞു.

തുടര്‍ന്നാണ് റിയാസിനെ പിടികൂടിയത്. മദ്യലഹരിയില്‍ ഫോണ്‍ ചെയ്ത് പോയതാണെന്നും സിം കാര്‍ഡ് സംഘടിപ്പിച്ച വിധവും അയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

Keywords: Kannur: Man arrested for making fake bomb threat, Kannur, News, Bomb Threat, Arrested, Police, Mobile Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia