Tickets Stolen | പയ്യന്നൂരില്‍ ലോടറി സ്റ്റാള്‍ കുത്തിതുറന്ന് കവര്‍ച; ഓണം ബംപര്‍ ഉള്‍പെടെയുളള ടികറ്റുകള്‍ മോഷ്ടിച്ചതായി പരാതി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ കാങ്കോലില്‍ റോഡരികിലെ ലോടറി സ്റ്റാള്‍ കുത്തിതുറന്ന് ഓണം ബംപര്‍ ഉള്‍പെടെയുളള ടികറ്റുകള്‍ മോഷ്ടിച്ചതായി പരാതി. തമിഴ്‌നാട് സ്വദേശിനി തങ്കമ്മ നടത്തിവന്ന ലോടറി സ്റ്റാളാണ് കുത്തിതുറന്ന്. ഏകദേശം 5000 രൂപ വിലയുളള ലോടറി ടികറ്റുകളാണ് നഷ്ടപ്പെട്ടത്.
Aster_MIMS

കാങ്കോല്‍ സബ് സ്റ്റേഷന് സമീപത്ത് കെട്ടിയുണ്ടാക്കിയ സ്റ്റാളില്‍ നിന്ന് രാത്രിയില്‍ ടികറ്റുകള്‍ കവര്‍ന്നതെന്നാണ് പരാതി. തങ്കമ്മ കുറച്ചു നാളുകളായി ജീവിതോപാധിയായി ഇവിടെ ടികറ്റ് വില്‍പന നടത്തി വരികയായിരുന്നു. മോഷ്ടിക്കപ്പെട്ട ടികറ്റുകള്‍ ഏതൊക്കെയാണെന്ന് പൊലീസ് പരിശോധന നടത്തിവരികയാണ്.

Tickets Stolen | പയ്യന്നൂരില്‍ ലോടറി സ്റ്റാള്‍ കുത്തിതുറന്ന് കവര്‍ച; ഓണം ബംപര്‍ ഉള്‍പെടെയുളള ടികറ്റുകള്‍ മോഷ്ടിച്ചതായി പരാതി


Keywords:  News, Kerala, Kerala-News, Police-News, Kannur, Lottery Tickets, Stolen, Lottery Stall, Payyannur, Complaint, Kannur: Lottery tickets stolen from stall at Payyannur.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia