Arrested | കണ്ണൂര്‍ നഗരത്തിലെ ചരക്കുലോറി ഡ്രൈവറുടെ കൊലപാതകം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 2 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തിലെ സ്റ്റേഡിയം കോര്‍ണറില്‍ ചരക്കുലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. കേളകം കണിച്ചാര്‍ പൂളക്കുറ്റി സ്വദേശിയായ ചരക്കുലോറി ഡ്രൈവര്‍ കുത്തും വെട്ടുമേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേരെയാണ് തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി അല്‍ത്വാഫ് (36), കാസര്‍കോട് താമസിക്കുന്ന കണ്ണൂര്‍ ജില്ലക്കാരനായ ശബീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. അല്‍ത്വാഫിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി എട്ടോളം കേസുകളുളളതായും സ്ഥിരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നയാളാണ് ഇയാളെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറെ കാലമായി പ്രതികള്‍ കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ചു പിടിച്ചുപറിയും മറ്റും നടത്തിവരുന്നതായും പൊലീസ് പറയുന്നു.

കഞ്ചാവ്, മോഷണം എന്നിവയുമായി ബന്ധപ്പെട്ട് കതിരൂര്‍, വളപട്ടണം, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളില്‍ ശബീറിന്റെ പേരിലും നിരവധി കേസുകളുളളതായി കണ്ണൂര്‍ എ സി പി ടി കെ രത്നകുമാര്‍ അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും.

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ചരക്കിറക്കി കൊണ്ടിരിക്കെ ലോറി ഡ്രൈവര്‍ കേളകം കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കേത്ത് ജിന്റോ(40)യെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രതികള്‍ക്കെതിരെയുളള കേസ്.

തിങ്കളാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ കിഴക്കെ കവാടത്തിന് അഭിമുഖമായുളള യുദ്ധസ്മാരക സ്തൂപത്തിന് സമീപത്തെ സ്റ്റേഡിയം കോംപ്ലക്സിന് പുറകുവശത്തായിരുന്നു സംഭവം. കാലിന് ആഴത്തിലുളള വെട്ടേറ്റത് കാരണം ഞരമ്പു മുറിഞ്ഞു പോവുകയും കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ലക്ഷ്യമാക്കി ഓടുന്നതിനിടെ അനിയന്ത്രിതമായി ചോരവാര്‍ന്നൊഴുകിയതുമാണ് മരണകാരണമെന്നുമാണ് പോസ്റ്റു മോര്‍ടം റിപോര്‍ടില്‍ പറയുന്നത്. 

Arrested | കണ്ണൂര്‍ നഗരത്തിലെ ചരക്കുലോറി ഡ്രൈവറുടെ കൊലപാതകം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 2 പേര്‍ അറസ്റ്റില്‍


കണ്ണൂര്‍ എസിപി ടികെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പ്രതികളെ പിടികൂടാനായത് വ്യാപാരികള്‍ക്കും പ്രദേശവാസികള്‍ക്കും ആശ്വാസമായി.

Keywords: Kannur Lorry driver murder case; 2 arrested, Kannur, News, Murder case, Arrested, Court, Police Station, Report, Probe, Police, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia