Submitted | കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ആദ്യ നാമനിര്‍ദേശ പത്രിക സ്വതന്ത്ര സ്ഥാനാര്‍ഥി കെസി സലീം സമര്‍പ്പിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച സ്വതന്ത്ര സ്ഥാനാര്‍ഥിയായി വളപട്ടണത്തെ പൊതു പ്രവര്‍ത്തകന്‍ കെ സി സലീം മണ്ഡലത്തില്‍ ആദ്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കലക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കലക്ടര്‍ അരുണ്‍ കെ വിജയന് മുമ്പാകെയാണ് ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചത്.

Submitted | കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ആദ്യ നാമനിര്‍ദേശ പത്രിക സ്വതന്ത്ര സ്ഥാനാര്‍ഥി കെസി സലീം സമര്‍പ്പിച്ചു
 
തുടര്‍ന്ന് കലക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്‍കി. വളപട്ടണത്തെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സലീം നിരവധി വ്യത്യസ്ത പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. മൂന്ന് മുന്നണികളും ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് സലീം മത്സരിക്കുന്നത്.

Keywords: Kannur Lok Sabha Constituency: Independent candidate KC Saleem submitted nomination papers, Kannur, News, Kannur Lok Sabha Constituency, Independent Candidate, KC Saleem, Submitted, Nomination Papers, Politics, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia