SWISS-TOWER 24/07/2023

Karikurukkal | പിലാത്തറ ലാസ്യയുടെ കാരിക്കുരുക്കള്‍ അരങ്ങിലേക്ക്; നൃത്താവിഷ്‌കാരത്തില്‍ 20 ലേറെ കലാകാരികള്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പിലാത്തറ ലാസ്യ കലാക്ഷേത്രയുടെ നൂതന നൃത്തശില്പമായ കാരിക്കുരിക്കള്‍ ബുധനാഴ്ച (സെപ്തംബര്‍-20) വൈകുന്നേരം
6 മണിക്ക് ലാസ്യ കോളജിന്റെ ഓപണ്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് ലാസ്യ പ്രിന്‍സിപാള്‍ ഡോ. കലാമണ്ഡലം ലത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലാസ്യ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ ഭരതനാട്യം അധ്യാപിക ഹരിത തമ്പാന്‍ കാരിക്കുരിക്കളായി വേദിയിലെത്തുന്നു. കൂടാതെ ലാസ്യയിലെ ഭരതനാട്യത്തില്‍ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികളായ ഇരുപതിലധികം കലാകാരികളും ഈ നൃത്താവിഷ്‌കാരത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഭരതനാട്യത്തിനു പുറമെ തെയ്യം, ചിമ്മാനക്കളി, ആയോധന കലയായ കളരി എന്നിവയുടെ സമന്വയത്തിലൂടെയാണ് ഈ നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഉത്തരമലബാറിലെ വിഖ്യാതമായ പുലിമറഞ്ഞ തൊണ്ടച്ചന്‍ തെയ്യത്തിന്റെ പുരാവൃത്തമാണ് കാരിക്കുരിക്കള്‍ നൃത്തശില്പത്തിന്റെ ഇതിവൃത്തം.

തമ്പാന്‍ കാമ്പ്രത്ത് രചനയും മണികണ്ഠദാസ് ഗാനരചനയും ഹരിപ്പാട് കെ പി എന്‍ പിള്ള സംഗീത സംവിധാനവും നിര്‍വഹിച്ച നൃത്ത ശില്‍പത്തിന്റെ സംവിധാനം നിര്‍വഹിച്ചത് ഡോ. കലാമണ്ഡലം ലതയാണ്. വാര്‍ത്താസമ്മേളനത്തില്‍ തമ്പാന്‍ കാമ്പ്രത്ത്, സിദ്ധാര്‍ഥന്‍ വണ്ണാരത്ത്, ഡോ. കലാക്ഷേത്ര വിദ്യാലക്ഷ്മി, അശോകന്‍ തളിപ്പറമ്പ്, ഹരിത തമ്പാന്‍ എന്നിവരും പങ്കെടുത്തു.

Karikurukkal | പിലാത്തറ ലാസ്യയുടെ കാരിക്കുരുക്കള്‍ അരങ്ങിലേക്ക്; നൃത്താവിഷ്‌കാരത്തില്‍ 20 ലേറെ കലാകാരികള്‍


Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Pariyaram News, Lasya News, Karikurukkal, Students, Teacher, Bharatanatyam, Theyyam, Kannur: Lasya's Karikurukkal will Debut Today Evening.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia