Arrested | കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും മയക്കുമരുന്ന് ശേഖരവുമായി കോഴിക്കോട് സ്വദേശികളായ 2 പേര്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) റെയില്‍വെ സ്റ്റേഷനില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ട്രെയിനില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. 5.82-ഗ്രാം മയക്കുമരുന്നുമായി മരുത്സാഗര്‍ എക്‌സ്പ്രസിലെ യാത്രക്കാരായ ഫഹദ്(32), സനൂപ് (23) എന്നിവരെയാണ് ആന്‍ഡ് ആന്റി നര്‍കോടിക് സ്‌ക്വാഡും കണ്ണൂര്‍ എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്: 60 ചെറിയ പൊതികളിലായി സൂക്ഷിച്ചിരുന്ന 5.82 ഗ്രാം മയക്കുമരുന്നാണ് പ്രതികളില്‍ നിന്നും റെയ്ഡില്‍ പിടികൂടിയത്. രാജസ്താനിലെ അജ്മീറില്‍ നിന്നും ഇവര്‍ മയക്കുമരുന്നുമായി ട്രെയിനില്‍ വന്നുകൊണ്ടിരിക്കുമ്പോഴാണ് രഹസ്യവിവരമനുസരിച്ച് ഞായറാഴ്ച രാത്രി 9 മണിയോടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എക്‌സൈസ് റെയ്ഡ് നടത്തിയത്.

അജ്മീറില്‍ നിന്നും മയക്കുമരുന്ന് കൊണ്ടുവന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വില്‍പന നടത്തിയിരുന്ന പ്രതികളെ കഴിഞ്ഞ ഒരുമാസക്കാലമായി എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു.
നേരത്തെ പോക്‌സോ കേസില്‍ പ്രതിയാണ് ഫഹദ്. സനൂപ് വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് അന്വേഷണം നേരിട്ടുവരുന്നയാളാണ്.

അന്വേഷണത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി പി ജനാര്‍ദനന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്ത്, പ്രിവന്റീവ് ഓഫീസര്‍ കെ സി ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.

Arrested | കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും മയക്കുമരുന്ന് ശേഖരവുമായി കോഴിക്കോട് സ്വദേശികളായ 2 പേര്‍ അറസ്റ്റില്‍



Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Kozhikode Natives, Arrested, Drugs, Railway Station, Kannur: Kozhikode natives were arrested with drugs from railway station.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia