Theyyam | 'വാര്‍ത്ത അടിസ്ഥാനരഹിതം'; തില്ലങ്കേരിയില്‍ തെയ്യം കെട്ടിയയാളെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചെന്ന സംഭവത്തില്‍ വിശദീകരണവുമായി കോലധാരിയും ക്ഷേത്രം ഭാരവാഹികളും
Feb 9, 2024, 15:03 IST
കണ്ണൂര്‍: (KVARTHA) പേരാവൂരിനടുത്തെ തില്ലങ്കേരിയില്‍ തെയ്യം കെട്ടിയയാളെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചെന്ന സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്ര കമിറ്റിയും കോലധാരിയും രംഗത്തെത്തി. പേരാവൂര്‍ പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തെയ്യം ആചാരനുഷ്ഠാനങ്ങള്‍ നടക്കുന്നതിനിടെ വെറും ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും കൈതച്ചാമുണ്ഡി തെയ്യത്തിനിടെ ഇത് പതിവാണെന്നും തെയ്യം കെട്ടിയ മുകേഷ് പണിക്കര്‍ പറഞ്ഞു. തെയ്യത്തെ കണ്ട് ഭയന്നോടിയവര്‍ക്ക് പരുക്കേറ്റതോടെയാണ് കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ പ്രശ്‌നങ്ങളുണ്ടായത്.
പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിനിടെ തെയ്യക്കോലം കെട്ടിയ ആളെയാണ് ആള്‍കൂട്ടത്തില്‍ ചിലര്‍ തല്ലിയത്. രൗദ്രഭാവത്തില്‍ ആളുകളെ പേടിപ്പിക്കുന്ന തെയ്യമായ കൈതച്ചാമുണ്ഡി കെട്ടിയാടിയത് മുകേഷ് പണിക്കരായിരുന്നു. ആളുകളെ പിന്തുടര്‍ന്ന് പേടിപ്പിക്കുന്നതാണ് തെയ്യത്തിന്റെ രീതി. ഇതിനിടയില്‍ ചിലര്‍ക്ക് പരുക്ക് പറ്റിയത്തൊടെയാണ് സംഘര്‍ഷമായത്.
എന്നാല്‍ അത് വെറും അഞ്ച് മിനിറ്റ് നീണ്ട പ്രശ്‌നമാണെന്നും ക്രൂരമര്‍ദനം ഏറ്റെന്ന റിപോര്‍ട് ശരിയല്ലെന്നുമാണ് മുകേഷ് പണിക്കരുടെ വിശദീകരണം. സംഭവത്തിന് ശേഷവും ചടങ്ങുകള്‍ പതിവുപോലെ നടന്നെന്നും ചില കേന്ദ്രങ്ങള്‍ വ്യാജ പ്രചാരണം നടത്തിയെന്നുമാണ് ക്ഷേത്ര കമിറ്റിയും പറയുന്നത്.
ആചാരം ബഹളത്തിലേക്ക് പോയതോടെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല. ഇതിനിടെ സംഭവം ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയുമാണ് പുറം ലോകമറിഞ്ഞത്.
സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലായതോടെ തല്ലിനെ ന്യായീകരിച്ചും തള്ളിയും പ്രതികരണങ്ങളും വ്യാപകമായിരുന്നു. ആചാരം അതിരുവിടരുതെന്ന് ചിലര്‍ കുറിച്ചപ്പോള്‍, കൈതച്ചാമുണ്ഡി തെയ്യത്തിന്റെ രീതി അറിയാത്തതിന്റെ പ്രശ്‌നമെന്ന് ഒരു വിഭാഗം വാദിക്കുന്നു. അതിനിടയിലാണ് കോലധാരിയുടെ വിശദീകരണം പുറത്തുവന്നത്.
Keywords: News, Kerala, Kerala-News, Top-Headlines, Kannur-News, Kannur News, Koladhari, Temple Committee, Tillankeri News, Theyyakolam Assault, Theyyam, Press Meet, Press Conference, Complaint, Police, Kannur: Koladhari and temple committee about Tillankeri Theyyakolam Attack news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.