Khadi Expo | ഖാദി എക്‌സ്‌പോ കണ്ണൂരില്‍ മാര്‍ച് 10 ന് തുടങ്ങും

 


കണ്ണൂര്‍: (www.kvartha.com) കേന്ദ്ര ഖാദി കമീഷനും, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സംയുക്തമായി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ മാര്‍ച് 10 മുതല്‍ 19 വരെ സംസ്ഥാനതല ഖാദി പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഖാദി എക്‌സ്‌പോ 2023 ' എന്ന് പേരിട്ടിരിക്കുന്ന മേള മാര്‍ച് 10 ന് വൈകുന്നേരം നാലുമണിക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ മുഖ്യാതിഥിയായി പങ്കെടുക്കും.

Khadi Expo | ഖാദി എക്‌സ്‌പോ കണ്ണൂരില്‍ മാര്‍ച് 10 ന് തുടങ്ങും

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ 50 സ്റ്റാളുകളിലാണ് മേള നടക്കുന്നത്. 30 സ്റ്റാളുകള്‍ ഖാദി വസ്ത്രങ്ങളും 20 സ്റ്റാളുകളില്‍ ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും പ്രദര്‍ശനത്തിനും വിപണനത്തിനുമായി സജ്ജമാക്കിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഖാദി കമീഷനും ഖാദി ബോര്‍ഡും ചേര്‍ന്ന് മേള കണ്ണൂരില്‍ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്നും മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ ഉല്‍പന്നങ്ങള്‍ ഈ മേളയുടെ ഭാഗമാകും.

വാര്‍ത്താ സമ്മേളനത്തില്‍ മാര്‍കറ്റിങ് ഡയറക്ടര്‍ സി സുധാകരന്‍, കെ വി ഫാറൂഖ്, അനില്‍കുമാര്‍ ആര്‍ എസ്, ടി ബൈജു, അജിത് കുമാര്‍ ഐ കെ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur:  Khadi Expo will begin on March 10th, Kannur, News, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia