SWISS-TOWER 24/07/2023

Sports Literate | 10 വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ കായിക സാക്ഷരതാ സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശ്ശേരി: (www.kvartha.com) പത്ത് വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ കായിക സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധര്‍മ്മടം എം എല്‍ എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി വികസന തുകയില്‍ ഉള്‍പെടുത്തി മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായതില്‍ നിര്‍മിച്ച ഇ കെ നായനാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും കച്ചേരിമെട്ട സ്റ്റേഡിയം, ക്ലോക് റൂം കോപ്ലക്‌സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെട്ട കായിക സംസ്‌കാരം ഉണ്ടാവണമെങ്കില്‍ മെച്ചപ്പെട്ട കായിക സാക്ഷരത വേണ്ടതുണ്ട്. അടിസ്ഥാന കായിക വിദ്യാഭ്യാസം നഗര ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങളില്‍ എത്തിച്ച് കൊണ്ട് കായിക സംസ്‌കാരം രൂപപ്പെടുത്താന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏവര്‍ക്കും ആരോഗ്യം എന്ന ആശയത്തില്‍ ഊന്നി ഒരു കായിക നയം സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.ഈ ലക്ഷ്യം നേടാന്‍ അടിസ്ഥാന കായിക സൗകര്യങ്ങള്‍ വികസിക്കണം. ഇതിന് 1500 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ചത്. കായിക സാക്ഷരത നേടുകയെന്നത് ശ്രമകരമായ പ്രവര്‍ത്തനമാണ് ഇതിന് കായിക താരങ്ങള്‍, പരിശീലകര്‍, മാധ്യമങ്ങള്‍ തുടങ്ങി സര്‍വ്വരുടെയും പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Sports Literate | 10 വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ കായിക സാക്ഷരതാ സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി

ഡോ. വി ശിവദാസന്‍ എം പി അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും സ്ഥലവാസിയുമായ മിഥുനെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. തലശ്ശേരി ബ്ലോക് പഞ്ചായത് അസി. എക്‌സിക്യുടീവ് എന്‍ജിനീയര്‍ കെ കെ ദിലീപ് കുമാര്‍ റിപോര്‍ട് അവതരിപ്പിച്ചു.

എം എല്‍ എയുടെ ആസ്തി വികസന തുക 2017-18, 2018-19, 2019-20 ല്‍ നിന്നും അനുവദിച്ച 1.26 കോടി രൂപ ചെലവിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചത്. 3 ഷട്ടില്‍ കോര്‍ട്, വോളിബോള്‍ കോര്‍ട്, 250 പേര്‍ക്കിരിക്കാവുന്ന ഗാലറി, ടോയിലറ്റ്-വൈദ്യുതി-കുടിവെള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. സി എസ് ആര്‍ തുക വഴി പത്ത് ലക്ഷം രൂപ ചെലവില്‍ ജില്ലാ നിര്‍മിതികേന്ദ്രം എല്‍ ഇ ഡി വാള്‍ സ്‌കോര്‍ബോര്‍ഡ്, ചുറ്റുമതില്‍, ഇന്റര്‍ലോക് എന്നിവ പൂര്‍ത്തിയാക്കി. എം എല്‍ എ യുടെ ആസ്തി വികസന തുക 2020-21-ല്‍ ഉള്‍പെടുത്തിയനുവദിച്ച 30 ലക്ഷം രൂപ ചെലവിലാണ് കച്ചേരി മെട്ട സ്റ്റേഡിയം, ക്ലോക് റൂം, ടോയിലറ്റ് കോംപ്ലക്‌സ്, സ്റ്റേജ് എന്നിവ പൂര്‍ത്തിയാക്കിയത്.

ജില്ലാ പഞ്ചായത് പ്രസിഡണ്ട് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ പഞ്ചായതംഗം കെ വി ബിജു, തലശ്ശേരി ബ്ലോക് പഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ ടി ഫര്‍സാന, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ടി സജിത, സംഘാടക സമിതി കണ്‍വീനര്‍ കെ ശോഭ, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Malayalam-News, Kannur-News, Kannur News, Kerala News, Sports Literate, Chief Minister, Pinarayi Vijayan, Kannur News, Kerala News, Sports Literate, Chief Minister, Pinarayi Vijayan. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia