Probe | കണ്ണൂരില്‍ കലോത്സവ വിധി കര്‍ത്താവിന്റെ ഞെട്ടിക്കുന്ന മരണം; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Mar 14, 2024, 09:44 IST
കണ്ണൂര്‍: (KVARTHA) കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴവാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ വിധികര്‍ത്താവിനെ കണ്ണൂര്‍ താഴെ ചൊവ്വയിലെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരള സര്‍വകലാശാല കലോത്സവത്തില്‍ മാര്‍ഗംകളി ഇനത്തിന്റെ വിധികര്‍ത്താവായിരുന്ന കണ്ണൂര്‍ താഴെ ചൊവ്വ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം സദാനന്ദലയത്തില്‍ പി എന്‍ ഷാജി പൂത്തേട്ട (51)യാണ് മരിച്ചത്. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
പൊലീസ് പറയുന്നത്: ബുധനാഴ്ച (13.03.2024) സന്ധ്യയ്ക്ക് ആറ് മണിക്കാണ് ഷാജിയെ വീട്ടില്‍ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാജിയെഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നുമാണ് അതില്‍ എഴുതിയിരിക്കുന്നത്. കലോത്സവത്തിന്റെ വിധി നിര്‍ണയത്തിനായി വിധികര്‍ത്താക്കള്‍ക്ക് നല്‍കുന്ന ജഡ്ജ് റീമാര്‍ക്‌സ് ഷീറ്റിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്. പണം വാങ്ങിയില്ലെന്ന് കസ്റ്റഡിയിലെടുത്ത സമയത്ത് ഷാജി പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ പ്രതികരണത്തിന് ഇയാള്‍ തയ്യാറായിരുന്നില്ല.

കേരള സര്‍വകലാശാല കോഴക്കേസില്‍ ഒന്നാം പ്രതിയായ ഷാജിയോട് മാര്‍ച് 14 ന് രാവിലെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഹാജരാകാന്‍ കന്റോണ്‍മെന്റ് നോടീസ് നല്‍കിയിരുന്നു. ഷാജിയടക്കം നാല് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബാക്കി മൂന്നുപേരില്‍ രണ്ടു പേര്‍ നൃത്ത പരിശീലകരും ഒരാള്‍ സഹായിയുമാണ്. കേരള സര്‍വകലാശാല കലോത്സവത്തില്‍ ഏറെ വിവാദമായ മത്സരമായിരുന്നു മാര്‍ഗം കളി.
കോഴ ആരോപണത്തെ തുടര്‍ന്ന് മത്സരത്തിന്റെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. ഷാജിയുടെ ഫോണിലേക്ക് ഇടനിലക്കാര്‍ മത്സരാര്‍ഥികളെ തിരിച്ചറിയാന്‍ കൊടുത്ത ചിത്രങ്ങള്‍ സംഘാടകര്‍ പൊലീസിന് കൈമാറുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഷാജിയുടെ മരണത്തിന് ഉത്തരവാദി യൂനിയന്‍ ഭരിക്കുന്ന എസ് എഫ് ഐയാണെന്ന ആരോപണവുമായി എ ബി വി പി രംഗത്തുവന്നു. കാംപസുകളില്‍ മരണമണി മുഴക്കുന്ന എസ് എഫ് ഐയ്ക്ക് ഷാജിയുടെ മരണത്തില്‍ ഉത്തരവാദിത്വമുണ്ടെന്ന് എ ബി വി പി സംസ്ഥാന നേതാവ് ഹരിപ്രസാദ് ആരോപിച്ചു.
Keywords: News, Kerala, Kerala-News, Malayalam-News, Police-News, Kannur Kerala University, Arts Fest, Judge, Death, Allegation, Police, Booked, Started, Investigation, Probe, Kannur Kerala University arts fest Judge's Death; Police booked and started investigation.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.