Youths Died | കണ്ണൂരില്‍ മിനി ലോറിയും ബൈകും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ 2 യുവാക്കള്‍ മരിച്ചു
Aug 20, 2023, 07:53 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തളാപ്പില്‍ മിനി ലോറിയും ബൈകും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ സ്വദേശികളായ മനാഫ് (24), സുഹൃത്ത് ലത്വീഫ് (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച (20.08.2023) പുലര്‍ചെ ഒരുമണിയോടെ എ കെ ജി ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.

കണ്ണൂരില്‍ നിന്ന് പുതിയ തെരുവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈകും മംഗ്‌ളൂറില്‍നിന്ന് വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍തന്നെ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
\
മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞെത്തിയ കണ്ണൂര്‍ ടൗണ്‍ പൊലീസും പ്രദേശവാസികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മീന്‍ ലോറിയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം തടസ്സപ്പെട്ട വാഹനഗതാഗതം കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പുനഃസ്ഥാപിച്ചു.
Keywords: News, Kerala, Kerala-News, Accident-News, Kannur-News, Youths Died, Accident, Death, Kannur, Kasaragod, Mogralputhur, Kannur: Kasaragod natives died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.