K Sudhakaran | മലയോരം തുണയ്ക്കുമോ? ഇരിക്കൂറില്‍ പ്രചാരണം ശക്തമാക്കി കെ സുധാകരന്‍

 

കണ്ണൂര്‍: (KVARTHA) യു ഡി എഫിനെയെന്നും പിന്‍തുണച്ചിരുന്ന മലയോരമണ്ഡലങ്ങളായ പേരാവൂരും ഇരിക്കൂറും പ്രചാരണം ശക്തമാക്കി കെ സുധാകരന്‍. ജില്ലയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ ഏഴും എല്‍ ഡി എഫിനൊപ്പമാണ്. ഇതില്‍ പയ്യന്നൂര്‍ കാസര്‍കോടും കൂത്തുപ്പറമ്പ് വടകരയിലും ഉള്‍പെടുന്നതാണ്. ബാക്കി അവശേഷിക്കുന്ന അഞ്ച് മണ്ഡലങ്ങളും സി പി എം കോട്ടകളാണ്. ഇവിടങ്ങളില്‍നിന്നും എല്‍ ഡി എഫിന് ലഭിക്കുന്ന വന്‍ ഭൂരിപക്ഷമാണ് മലയോരത്തെ രണ്ട് മണ്ഡലങ്ങളില്‍നിന്നും ലഭിക്കുന്ന വോടുകള്‍കൊണ്ട് യു ഡി എഫിന് മറികടക്കേണ്ടത്.

സുധാകരന്റെ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ പര്യടനത്തിന് ആലക്കോട് കരുവഞ്ചാല്‍ പ്രീസ്റ്റ് ഹോമില്‍ നിന്നാണ് തുടക്കമായത്. കരുവഞ്ചാല്‍ പ്രീസ്റ്റ് ഹോമിലെ വൈദികരെ കണ്ട് അനുഗ്രഹം വാങ്ങിയാണ് സ്ഥാനാര്‍തി മണ്ഡലത്തിലെ പര്യടന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. വൈദികരുടെ എല്ലാ അനുഗ്രഹവും പിന്തുണയും സുധാകരന് നേര്‍ന്നു. ആലക്കോട് കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് കരുവഞ്ചാല്‍ മഖാം സന്ദര്‍ശിച്ചു.

നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലാണ് സ്ഥാനാര്‍ഥി പര്യടനം നടന്നത്. നിയോജക മണ്ഡലത്തിലെ മലയോര മേഖലയിലെ എല്ലാ പഞ്ചായതുകളും സ്ഥാനാര്‍ഥി പര്യടന ഭാഗമായി സന്ദര്‍ശിച്ചു. ആലക്കോട് മേരി മാതാ കോളജ്, വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എ വി ഗോവിന്ദന്റെ വസതി സന്ദര്‍ശിച്ചു.

K Sudhakaran | മലയോരം തുണയ്ക്കുമോ? ഇരിക്കൂറില്‍ പ്രചാരണം ശക്തമാക്കി കെ സുധാകരന്‍

യു ഡി എഫ് നേതാക്കളായ അഡ്വ. സജീവ് ജോസഫ് എം എല്‍ എ, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി ടി മാത്യു, തോമസ് വക്കത്താനം, ഡോ. കെ വി ഫിലോമിന, കൊയ്യം ജനാര്‍ദനന്‍, വി എ റഹീം, വര്‍ഗീസ് വയലാമണ്ണില്‍, കെ പി ഗംഗാധരന്‍, ടി എന്‍ എ കാദര്‍, എസ് മുഹമ്മദ്, ബേബി തോലാനി, ചാക്കോ പാലക്കലോടി, മുഹമ്മദ് ശമ്മാസ്, എന്‍ യു അബ്ദുള്ള, ഖലീല്‍ റഹ് മാന്‍, വിജില്‍ മോഹന്‍, ടോമി കുമ്പിടിയമാക്കാന്‍, ബാബു പള്ളിപ്പുറം, ജോയിച്ചന്‍ പള്ളിയാലിയില്‍, ജോസ് പരത്തനാല്‍, എന്‍ ജെ സ്റ്റീഫന്‍, ജിയോ ജേക്കബ്, ഷാജി പാണക്കുഴി, ബാലകൃഷ്ണന്‍ ചുഴലി, കെ രാജ്കുമാര്‍, അശ്റഫ് ചുഴലി, പി പി ഖാദര്‍, മമ്മൂഞ്ഞി, മിനി ഷൈബി, മുഹ്‌സിന്‍ കതിയോട്, ഐബിന്‍ ജേക്കബ്, അബിന്‍ വടക്കേക്കര, അല്‍ത്താഫ് എം എസ്, സിദ്ദീഖ് പി, ജോസ് പറയങ്കുഴി, വര്‍ഗീസ് വയലമ്പള്ളി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Keywords: News, Kerala, Kerala-News, Malayalam-News, Politics-News, Kannur News, K Sudhakaran, Intensified, Campaign, Irikkur News, Politics, Party, Election, Kannur: K Sudhakaran intensified campaign in Irikkur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia